Thursday, November 17, 2022

പാഠപുസ്തകവും വിദ്യാർത്ഥികളും ചർച്ചാപരമ്പര -(2): ആരോഗ്യവും കളികളും പാഠപുസ്തകത്തിൽ

പാഠപുസ്തകവും വിദ്യാർത്ഥികളും ചർച്ചാപരമ്പര -(2): ആരോഗ്യവും കളികളും പാഠപുസ്തകത്തിൽ

ഫ്രൈജി ചർച്ചയിൽ ഈയാഴ്ച 'ആരോഗ്യവും കളികളും പാഠപുസ്തകത്തിൽ' എന്ന വിഷയം ചർച്ച ചെയ്തു. പാഠ്യപദ്ധതി നവീകരണത്തിന്റെ ഭാഗമായി നമ്മുടെ സ്കൂളിൽ ആരഭിച്ച പാഠപുസ്തകവും വിദ്യാർത്ഥികളും എന്ന ചർച്ചാപരമ്പരയിലെ രണ്ടാം ചർച്ചയായിരുന്നു ഇത്. ഹേമന്ത് വിശ്വം (9എ), അഭിനവ് ബി.എസ്.(8ബി) എന്നിവർ വിഷയം അവതരിപ്പിച്ചു. വൈഷ്ണവ്. (8എ) മോഡറേറ്ററായി. കുട്ടികൾ സജീവമായി ചർച്ചയിൽ പങ്കെടുത്തു. പാഠ്യപദ്ധതിയിൽ ആരോഗ്യത്തിനും കളികൾക്കും പ്രാധാന്യം നൽകണമെന്നും എല്ലാ വിദ്യാലയങ്ങളിലും കായികാധ്യാപകരുണ്ടാകണമെന്നും കുട്ടികൾ ആവശ്യപ്പെട്ടു. പുഷ്പകുമാരിടീച്ചർ കുട്ടികളുടെ സംശയങ്ങൾക്ക് മറുപടി നൽകി.



 

മാപ്പിളപ്പാട്ട് മത്സരത്തിൽ ഒന്നാം സ്ഥാനം

മാപ്പിളപ്പാട്ട് മത്സരത്തിൽ ഒന്നാം സ്ഥാനം

 സബ്ജില്ലാ മാപ്പിളപ്പാട്ട് മത്സരത്തിൽ ഒന്നാം സ്ഥാനവും A ഗ്രേഡും നേടി ജില്ലാതല മത്സരത്തിൽ പങ്കെടുക്കാൻ അർഹത നേടിയ മുഹമ്മദ് ആസിഫ്. (10B).

Tuesday, November 15, 2022

Sunday, November 13, 2022

Saturday, November 12, 2022

 വാർത്താലിങ്കുകൾ

വാർത്താലിങ്കുകൾ

 https://web.archive.org/web/20221113192421/https://newspaper.mathrubhumi.com/thiruvananthapuram/news/thiruvananthapuram-1.8030527

https://newspaper.mathrubhumi.com/thiruvananthapuram/news/thiruvananthapuram-1.8030527

 

https://web.archive.org/web/20221112195252/https://newspaper.mathrubhumi.com/thiruvananthapuram/news/thiruvananthapuram-1.7700138

https://newspaper.mathrubhumi.com/thiruvananthapuram/news/thiruvananthapuram-1.7700138

 

https://web.archive.org/web/20221112195725/https://newspaper.mathrubhumi.com/thiruvananthapuram/news/thiruvananthapuram-1.7867207

https://newspaper.mathrubhumi.com/thiruvananthapuram/news/thiruvananthapuram-1.7867207 


https://web.archive.org/web/20221113192821/https://www.deshabhimani.com/news/kerala/news-thiruvananthapuramkerala-20-08-2022/1039038


https://www.deshabhimani.com/news/kerala/news-thiruvananthapuramkerala-20-08-2022/1039038

 

https://web.archive.org/web/20221112200054/https://keralakaumudi.com/apps/news-template.php?wid=906391&pid=CYB&nm=0

https://keralakaumudi.com/apps/news-template.php?wid=906391&pid=CYB&nm=0

 

https://web.archive.org/web/20220921181130/https://www.manoramaonline.com/district-news/thiruvananthapuram/2022/09/12/trivandrum-sree-narayana-guru-jayanthy-celebration.html

https://www.manoramaonline.com/district-news/thiruvananthapuram/2022/09/12/trivandrum-sree-narayana-guru-jayanthy-celebration.html 

https://web.archive.org/web/20221113193433/https://www.marunadanmalayalee.com/news/keralam/mancha-303077

https://www.marunadanmalayalee.com/news/keralam/mancha-303077

പാഠ്യപദ്ധതി രൂപീകരണം; ജനകീയ ചര്‍ച്ച -  നിർദ്ദേശങ്ങൾ

പാഠ്യപദ്ധതി രൂപീകരണം; ജനകീയ ചര്‍ച്ച - നിർദ്ദേശങ്ങൾ

 

 

പാഠ്യപദ്ധതി പരിഷ്കരണത്തിനായുള്ള സ്കൂൾ തല ജനകീയ ചർച്ചകൾ

സ്കൂൾ പി.ടി.എ.യുടെ നേതൃത്വത്തിൽ മാതൃസമിതി, പൂർവ്വ അധ്യാപക /വിദ്യാർത്ഥി സംഘടന, സ്കൂൾ മാനേജ്മെൻറ് കമ്മിറ്റി, സ്കൂൾ സപ്പോർട്ട് ഗ്രൂപ്പ്, എ.ഇ.ഒ., എസ്. എസ്.കെ, ഡയറ്റ് പ്രതിനിധികൾ എന്നിവരുടെയെല്ലാം സഹകരണം ഉറപ്പാക്കി ജനകീയചർച്ച നടത്തുകയാണ് സ്കൂൾ തല സംഘാടക സമിതിയുടെ ലക്ഷ്യം. പ്രാദേശിക വിദ്യാഭ്യാസ പ്രവർത്തകർ, സന്നദ്ധസംഘടനകൾ, രാഷ്ട്രീയ പാർട്ടികൾ, കുടുംബശ്രീ, അയൽക്കൂട്ടം, യുവജന വിദ്യാർത്ഥി പ്രതിനിധികൾ, രക്ഷിതാക്കൾ, വിദ്യാർത്ഥികൾ എന്നിങ്ങനെ വ്യത്യസ്ത ജനവിഭാഗങ്ങളുടെ പ്രാതിനിധ്യം സ്കൂൾതല ചർച്ചകളിൽ ഉറപ്പാക്കുന്നതിന് സംഘാടക സമിതിക്ക് കഴിയണം. എല്ലാ വിദ്യാലയങ്ങളിലും പാഠ്യപദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ട് പുറത്തിറക്കിയിട്ടുള്ള ചർച്ചയ്ക്കുള്ള കരട് രേഖയിൽ പൊതുജനാഭിപ്രായം രൂപിക്കുന്നതിന് ആവശ്യമായ ചർച്ച നടക്കണം.
 
സ്കൂൾ ചർച്ചകളിൽ പങ്കെടുക്കുവാൻ താല്പര്യമുള്ള എല്ലാ വിഭാഗം ജനങ്ങളും ചർച്ച നടക്കുന്ന കാര്യം അറിയുന്നതിന് ആവശ്യമായ പ്രചാരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കണം.സ്കൂളുകളുടെ സാഹചര്യവും പങ്കെടുക്കുന്നവരുടെ എണ്ണവുംപരിഗണിച്ചുകൊണ്ട് ചർച്ചാസമയം സംഘാടക സമിതി നിശ്ചയിക്കണം. ചർച്ച മൂന്നു മണിക്കുറിനുള്ളിൽ നിജപ്പെടുത്തുന്നതാണ് അഭികാമ്യം.
 
പ്രത്യേക ഉദ്ഘാടനപരിപാടികൾ ആവശ്യമില്ലെങ്കിലും പങ്കെടുക്കുന്നജനപ്രതിനിധികൾക്ക് ചുരുങ്ങിയ വാക്കുകളിൽ പ്രതികരിക്കുന്നതിന് അവസരം നൽകാം.ജനകീയ ചർച്ചാക്കുറിപ്പുകളുടെ ഉള്ളടക്കം എന്തെന്നും ഇത് സംബന്ധിച്ച് ചർച്ച എങ്ങനെ എന്നതും ആദ്യ 15 മിനിട്ടിൽ അവതരിപ്പിക്കണം. തുടർന്ന് ഗ്രൂപ്പ് ചർച്ച. രജിസ്ട്രേഷൻ സമയത്ത് തന്നെ പങ്കെടുക്കേണ്ടഗ്രൂപ്പുകൾ നിശ്ചയിച്ച് നൽകണം.
 
ചർച്ച നയിക്കുവാൻ പ്രിൻസിപ്പൽമാർ, പ്രഥമാധ്യാപകർ എന്നിവർക്കൊപ്പം പരിശീലനം ലഭിച്ച ഒരാൾ നിർബന്ധമായും ഉണ്ടാകണം. പങ്കെടുക്കുന്ന ആളുകളുടെ എണ്ണം അനുസരിച്ച് ഗ്രൂപ്പുകളായി ചർച്ച നടത്തണം. എല്ലാ ഗ്രൂപ്പിലും എല്ലാ മേഖലയുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് അവസരം നൽകാമെങ്കിലും ഓരോ ഗ്രൂപ്പിലും പ്രത്യേകമായി ചർച്ച ചെയ്യേണ്ട വിഷയങ്ങളാണ് ആദ്യം ചർച്ച ചെയ്യേണ്ടത്. ഗ്രൂപ്പിൽ നടക്കുന്ന ചർച്ചകൾ എഴുതി എടുക്കുവാൻ അധ്യാപകർ /ചുമതലപ്പെട്ടരണ്ട് പേർ ഉണ്ടാകുന്നത് ഉചിതം. ഓരോ ഗ്രൂപ്പിലും ചർച്ച നയിക്കാൻ ഒരാളെയും (അധ്യക്ഷൻ ) ചർച്ചയിൽ ഉന്നയിക്കപ്പെടുന്ന കാര്യങ്ങൾ രേഖപ്പെടുത്തുവാൻ രണ്ടുപേരെയും മുൻകൂട്ടി നിശ്ചയിക്കുന്നത് നല്ലതാണ്. അഭിപ്രായങ്ങൾക്ക് മറുപടി പറയാനോ,വിശദീകരണം നൽകുവാനോമറ്റുള്ളവർക്ക് അവസരം നൽകേണ്ടതില്ല. ചർച്ചയ്ക്ക് എത്തിയ എല്ലാവർക്കും അഭിപ്രായം പറയുന്നതിനുള്ള അവസരം ഒരുക്കുന്നതിന് ശ്രദ്ധിക്കണം.അഭിപ്രായങ്ങൾ അതേപടി രേഖപ്പെടുത്തുകയാണ് വേണ്ടത്.
 
ഒരു ഗ്രൂപ്പിൽ ഒന്നിലധികം വിഷയമേഖലകൾ ചർച്ച ചെയ്യുമെങ്കിലും ഓരോമേഖലയുമായി ബന്ധപ്പെട്ട വിവരങ്ങൾ ഒന്നിച്ച് കോഡീകരിക്കണം. ഓരോ ഗ്രൂപ്പിലും ആ ഗ്രൂപ്പിൽ ചർച്ച ചെയ്യാത്ത ഫോക്കസ് ഗ്രൂപ്പുകളുമായി ബന്ധപ്പെട്ട അഭിപ്രായങ്ങളും രേഖപ്പെടുത്തണം.ഇങ്ങനെ രേഖപ്പെടുത്തിയ വിവരങ്ങൾ അതത് ഫോക്കസ് മേഖലകൾ ചർച്ച ചെയ്ത ഗ്രൂപ്പുകൾക്ക് കൈമാറണം.
 
ഗ്രൂപ്പ് ചർച്ചകൾക്ക് ശേഷം പൊതുവായ കൂടിച്ചേരൽ ഇല്ലെങ്കിലും രേഖപ്പെടുത്തുന്നതിന്ചുമതലപ്പെട്ട ഗ്രൂപ്പുകളിലെ ആളുകൾ ചേർന്ന് പഞ്ചായത്ത് തല ചർച്ചയ്ക്ക് അനുയോജ്യമാം വിധം 26 ഫോക്കസ് മേഖലകളായി ചർച്ചകൾ രേഖപ്പെടുത്തണം. ഗ്രൂപ്പ് ചർച്ച നടക്കുമ്പോൾ ചുമതലപ്പെട്ടവർ എഴുതിയെടുക്കുകയും പിന്നീട് ടൈപ്പ് / വോയ്സ് ടൈപ്പ് ചെയ്ത് . സൂക്ഷിക്കുന്നതുമാണ് നല്ലത്. ഇത് പാഠ്യപദ്ധതി ജനകീയ ചർച്ച - സ്കൂൾ രേഖയായി സൂക്ഷിക്കണം. ആവശ്യമായ ഫോട്ടോ കോപ്പികൾ എടുത്ത് അടുത്ത തലത്തിലുള്ള ചർച്ചകൾക്ക് നൽകണം. പഞ്ചായത്ത് തല യോഗത്തിൽ പങ്കെടുക്കുന്നതിന് ആളുകളെ സ്കൂൾ തല ചർച്ചാവേളയിൽ നിശ്ചയിക്കണം.

 

Friday, November 11, 2022

ദേശീയ വിദ്യാഭ്യാസ ദിനത്തിൽ "പാഠപുസ്തകവും വിദ്യാർത്ഥികളും" ചർച്ചാപരമ്പര

ദേശീയ വിദ്യാഭ്യാസ ദിനത്തിൽ "പാഠപുസ്തകവും വിദ്യാർത്ഥികളും" ചർച്ചാപരമ്പര

സ്വതന്ത്രഭാരതത്തിലെ ആദ്യ വിദ്യാഭ്യാസ മന്ത്രിയായിരുന്ന അബുൾ കലാം ആസാദിന്റെ ജന്മദിനം ദേശീയ വിദ്യാഭ്യാസദിനമായി ആചരിച്ചു. ദിനാചരണത്തിന്റെ ഭാഗമായി കുട്ടികളുടെ വെള്ളിയാഴ്ചക്കൂട്ടായ്മയായ 'ഫ്രൈഡേ ഗ്രൂപ്പിന്റെ' നേതൃത്വത്തിൽ "പാഠപുസ്തകവും വിദ്യാർത്ഥികളും" എന്ന ചർച്ചാപരമ്പരയ്ക്ക് തുടക്കമായി. പാഠ്യപദ്ധതി പരിഷ്കരണത്തിന്റെയും പാഠ്യപദ്ധതി ചട്ടക്കൂടിന്റെ രൂപീകരണത്തിന്റെയും ഭാഗമായി പൊതുചർച്ചയ്ക്കു വേണ്ടി വിദ്യാഭ്യാസ വകുപ്പ് നിർദ്ദേശിച്ചിട്ടുള്ള ഫോക്കസ് മേഖലകൾ അടിസ്ഥാനമാക്കിയാണ് ചർച്ചാപരമ്പര ആസൂത്രണം ചെയ്തിട്ടുള്ളത്. 'പാഠപുസ്തകത്തിലെ പരിസ്ഥിതിയും ലിംഗസമത്വവും' എന്ന വിഷയത്തിൽ ആദ്യ ചർച്ച നടത്തി. ഒൻപതാം ക്ലാസ് വിദ്യാർത്ഥി മഹിത് പി.എസ് പ്രബന്ധം അവതരിപ്പിച്ചു. കാലാവസ്ഥയ്ക്കും പരിസ്ഥിതിക്കും വേണ്ടി കുട്ടികളുടെ നേതൃത്വത്തിൽ ലോകമൊട്ടാകെ നടക്കുന്ന പ്രവർത്തനങ്ങളും ജി-7 രാഷ്ട്രത്തലവന്മാരോട് ഗ്രെറ്റ തൻബർഗ് നടത്തിയ പ്രഭാഷണവും ആമസോൺ വനാന്തരങ്ങളിൽ ഗോത്രവർഗ്ഗ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടത്തിവരുന്ന സമരങ്ങളും  പ്രബന്ധകാരൻ വിശദീകരിച്ചു. സ്കൂൾ ലീഡർ ആര്യൻ മോഡറേറ്ററായിരുന്നു. സ്കൂൾ ചെയർപേഴ്സൺ ആമിന സ്വാഗതം പറഞ്ഞു.


Sunday, November 6, 2022

5 മുതൽ 10 വരെ ക്ലാസുകളിലെ ശാസ്ത്ര-സാമൂഹ്യശാസ്ത്ര പാഠപുസ്തകങ്ങൾ ഡൗൺലോഡ് ചെയ്യാം

5 മുതൽ 10 വരെ ക്ലാസുകളിലെ ശാസ്ത്ര-സാമൂഹ്യശാസ്ത്ര പാഠപുസ്തകങ്ങൾ ഡൗൺലോഡ് ചെയ്യാം

  SCERT പ്രസിദ്ധീകരിച്ചിട്ടുള്ള 5 മുതൽ 10 വരെ ക്ലാസുകളിലെ ശാസ്ത്ര-സാമൂഹ്യശാസ്ത്ര പാഠപുസ്തകങ്ങൾ ഇവിടെ നിന്ന് ഡൗൺലോഡ് ചെയ്യാം.

 

 

Vth Standard

Malayalam Medium
Science - (Part-1) Download
Science - (Part-2) Download
Social Science - (Part-1) Download
Social Science- (Part-2) Download

English Medium
Science - (Part-1) Download
Science - (Part-2) Download
Social Science - (Part-1) Download
Social Science- (Part-2)Download



➤ VIth Standard

Malayalam Medium
Science - (Part-1) Download
Science - (Part-2) Download
Social Science - (Part-1) Download
Social Science- (Part-2) Download

English Medium
Science - (Part-1) Download
Science - (Part-2) Download
Social Science - (Part-1) Download
Social Science- (Part-2) Download




➤ VIIth Standard

Malayalam Medium
Science - (Part-1) Download
Science - (Part-2) Download
Social Science - (Part-1) Download
Social Science- (Part-2) Download

English Medium
Science - (Part-1) Download
Science - (Part-2) Download
Social Science - (Part-1) Download
Social Science- (Part-2) Download





➤ VIIIth Standard

Malayalam Medium
Science - (Part-1) Download
Science - (Part-2) Download
Social Science - (Part-1) Download
Social Science- (Part-2) Download

English Medium
Science - (Part-1) Download
Science - (Part-2) Download
Social Science - (Part-1) Download
Social Science- (Part-2) Download




➤ IXth Standard

Malayalam Medium
Biology - (Part-1) Download
Biology - (Part-2) Download
Chemistry - (Part-1) Download
Chemistry - (Part-2) Download
Physics - (Part-1) Download
Physics - (Part-2) Download
Social Science I- (Part-1) Download
Social Science-I (Part-2) Download
Social Science -II (Part-1) Download
Social Science-II (Part-2) Download


English Medium
Biology - (Part-1) Download
Biology - (Part-2) Download
Chemistry - (Part-1) Download
Chemistry - (Part-2) Download
Physics - (Part-1) Download
Physics - (Part-2) Download
Social Science -I (Part-1) Download
Social Science-I (Part-2) Download
Social Science -II (Part-1) Download
Social Science-II (Part-2) Download





➤ Xth Standard

Malayalam Medium
Biology - (Part-1) Download
Biology - (Part-2) Download
Chemistry - (Part-1) Download
Chemistry - (Part-2) Download
Physics - (Part-1) Download
Physics - (Part-2) Download
Social Science -I (Part-1) Download
Social Science- I(Part-2) Download
Social Science -II (Part-1) Download
     Social Science- II (Part-2) Download

English
Biology - (Part-1) Download
Biology - (Part-2) Download
Chemistry - (Part-1) Download
Chemistry - (Part-2) Download
Physics - (Part-1) Download
Physics - (Part-2) Download
Social Science -I (Part-1) Download
Social Science-I (Part-2) Download
Social Science -II (Part-1) Download
     Social Science- II(Part-2) Download

Saturday, November 5, 2022

 

ഉപജില്ലാതല കായികമേളയിൽ 200 മീറ്റർ ഓട്ടം, ലോങ് ജമ്പ് എന്നിവയിൽ മൂന്നാം സ്ഥാനം നേടിയ എട്ടാം ക്ലാസ് വ്ദ്യാർത്ഥി ഹാസിഫ്.
 


Thursday, November 3, 2022

കൊല്ലത്തു വച്ചു നടന്ന VHSE വൊക്കേഷണൽ എക്സ്പോയിൽ നമ്മുടെ സ്കൂളിലെ VHSE വിദ്യാർത്ഥികൾ (CURRICULAM RELATED) വിഭാഗത്തിൽ  സമ്മാനം ഏറ്റുവാങ്ങുന്നു......

ചർച്ചാവിഷയം: യാത്ര

ചർച്ചാവിഷയം: യാത്ര

പ്രതിവാര ചർച്ചയിൽ ഇന്ന് യാത്രയെക്കുറിച്ച് ചർച്ച ചെയ്തു. കടൽ യാത്ര, വനയാത്ര, തീവണ്ടിയാത്ര തുടങ്ങി വ്യത്യസ്ത യാത്രാനുഭവങ്ങൾ കുട്ടികൾ പങ്കുവച്ചു. എട്ടാം ക്ലാസ് വിദ്യാർത്ഥികളാണ് ചർച്ചയുടെ സംഘാടകരായത്.



Wednesday, November 2, 2022

Tuesday, November 1, 2022

സ്കൂൾ പാർലമെന്റ് അംഗങ്ങൾ ചുമതലയേറ്റു

സ്കൂൾ പാർലമെന്റ് അംഗങ്ങൾ ചുമതലയേറ്റു

2022-2023 അക്കാദമിക വർഷത്തിലെ സ്കൂൾ കൗൺസിലിലേക്കു തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളും ഭാരവാഹികളും ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു.
 
 

ചെയർപേഴ്സൺ: ഫാത്തിമ
വൈസ് ചെയർമാൻ:
സെക്രട്ടറി: ആര്യൻ
ജോ:സെക്രട്ടറി: നൗഫൽ