- ഈ ലിങ്കുകളിൽ നിന്ന് ഡൗൺലോഡ് ചെയ്യാം
- ജനകീയ ചര്‍ച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍ -സര്‍ക്കുലര്‍
- നവംബർ 17ന് ക്ലാസ് തലത്തിൽ കുട്ടികളുടെ ചർച്ച: സർക്കുലർ
- ജനകീയ ചര്‍ച്ച പോസ്റ്റര്‍- സാമ്പിള്‍
- കേരള പാഠ്യപദ്ധതി സമൂഹ ചര്‍ച്ചക്കുള്ള കുറിപ്പ്
- സ്കൂള്‍ തല റിസോഴ്സ് ഗ്രൂപ്പംഗങ്ങള്‍ക്ക് നല്കിയ പരിശീലനത്തിനുപയോഗിച്ച പ്രസന്റേഷന് ഫയല്‍ സെഷന് -1
- സ്കൂള്‍ തല റിസോഴ്സ് ഗ്രൂപ്പംഗങ്ങള്‍ക്ക് നല്കിയ പരിശീലനത്തിനുപയോഗിച്ച പ്രസന്റേഷന് ഫയല്‍ സെഷന് - 2&3
- ഗ്രൂപ്പിങ് സ്ട്രാറ്റജി
- കുട്ടികള്‍ക്കുള്ള ചര്‍ച്ച - പ്രസന്റേഷന് ഫയല്‍
പാഠ്യപദ്ധതി പരിഷ്കരണത്തിനായുള്ള സ്കൂൾ തല ജനകീയ ചർച്ചകൾ
സ്കൂൾ പി.ടി.എ.യുടെ നേതൃത്വത്തിൽ മാതൃസമിതി, പൂർവ്വ അധ്യാപക /വിദ്യാർത്ഥി സംഘടന, സ്കൂൾ മാനേജ്മെൻറ് കമ്മിറ്റി, സ്കൂൾ സപ്പോർട്ട് ഗ്രൂപ്പ്, എ.ഇ.ഒ., എസ്. എസ്.കെ, ഡയറ്റ് പ്രതിനിധികൾ എന്നിവരുടെയെല്ലാം സഹകരണം ഉറപ്പാക്കി ജനകീയചർച്ച നടത്തുകയാണ് സ്കൂൾ തല സംഘാടക സമിതിയുടെ ലക്ഷ്യം. പ്രാദേശിക വിദ്യാഭ്യാസ പ്രവർത്തകർ, സന്നദ്ധസംഘടനകൾ, രാഷ്ട്രീയ പാർട്ടികൾ, കുടുംബശ്രീ, അയൽക്കൂട്ടം, യുവജന വിദ്യാർത്ഥി പ്രതിനിധികൾ, രക്ഷിതാക്കൾ, വിദ്യാർത്ഥികൾ എന്നിങ്ങനെ വ്യത്യസ്ത ജനവിഭാഗങ്ങളുടെ പ്രാതിനിധ്യം സ്കൂൾതല ചർച്ചകളിൽ ഉറപ്പാക്കുന്നതിന് സംഘാടക സമിതിക്ക് കഴിയണം. എല്ലാ വിദ്യാലയങ്ങളിലും പാഠ്യപദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ട് പുറത്തിറക്കിയിട്ടുള്ള ചർച്ചയ്ക്കുള്ള കരട് രേഖയിൽ പൊതുജനാഭിപ്രായം രൂപിക്കുന്നതിന് ആവശ്യമായ ചർച്ച നടക്കണം.
സ്കൂൾ ചർച്ചകളിൽ പങ്കെടുക്കുവാൻ താല്പര്യമുള്ള എല്ലാ വിഭാഗം ജനങ്ങളും ചർച്ച നടക്കുന്ന കാര്യം അറിയുന്നതിന് ആവശ്യമായ പ്രചാരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കണം.സ്കൂളുകളുടെ സാഹചര്യവും പങ്കെടുക്കുന്നവരുടെ എണ്ണവുംപരിഗണിച്ചുകൊണ്ട് ചർച്ചാസമയം സംഘാടക സമിതി നിശ്ചയിക്കണം. ചർച്ച മൂന്നു മണിക്കുറിനുള്ളിൽ നിജപ്പെടുത്തുന്നതാണ് അഭികാമ്യം.
പ്രത്യേക ഉദ്ഘാടനപരിപാടികൾ ആവശ്യമില്ലെങ്കിലും പങ്കെടുക്കുന്നജനപ്രതിനിധികൾക്ക് ചുരുങ്ങിയ വാക്കുകളിൽ പ്രതികരിക്കുന്നതിന് അവസരം നൽകാം.ജനകീയ ചർച്ചാക്കുറിപ്പുകളുടെ ഉള്ളടക്കം എന്തെന്നും ഇത് സംബന്ധിച്ച് ചർച്ച എങ്ങനെ എന്നതും ആദ്യ 15 മിനിട്ടിൽ അവതരിപ്പിക്കണം. തുടർന്ന് ഗ്രൂപ്പ് ചർച്ച. രജിസ്ട്രേഷൻ സമയത്ത് തന്നെ പങ്കെടുക്കേണ്ടഗ്രൂപ്പുകൾ നിശ്ചയിച്ച് നൽകണം.
ചർച്ച നയിക്കുവാൻ പ്രിൻസിപ്പൽമാർ, പ്രഥമാധ്യാപകർ എന്നിവർക്കൊപ്പം പരിശീലനം ലഭിച്ച ഒരാൾ നിർബന്ധമായും ഉണ്ടാകണം. പങ്കെടുക്കുന്ന ആളുകളുടെ എണ്ണം അനുസരിച്ച് ഗ്രൂപ്പുകളായി ചർച്ച നടത്തണം. എല്ലാ ഗ്രൂപ്പിലും എല്ലാ മേഖലയുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് അവസരം നൽകാമെങ്കിലും ഓരോ ഗ്രൂപ്പിലും പ്രത്യേകമായി ചർച്ച ചെയ്യേണ്ട വിഷയങ്ങളാണ് ആദ്യം ചർച്ച ചെയ്യേണ്ടത്. ഗ്രൂപ്പിൽ നടക്കുന്ന ചർച്ചകൾ എഴുതി എടുക്കുവാൻ അധ്യാപകർ /ചുമതലപ്പെട്ടരണ്ട് പേർ ഉണ്ടാകുന്നത് ഉചിതം. ഓരോ ഗ്രൂപ്പിലും ചർച്ച നയിക്കാൻ ഒരാളെയും (അധ്യക്ഷൻ ) ചർച്ചയിൽ ഉന്നയിക്കപ്പെടുന്ന കാര്യങ്ങൾ രേഖപ്പെടുത്തുവാൻ രണ്ടുപേരെയും മുൻകൂട്ടി നിശ്ചയിക്കുന്നത് നല്ലതാണ്. അഭിപ്രായങ്ങൾക്ക് മറുപടി പറയാനോ,വിശദീകരണം നൽകുവാനോമറ്റുള്ളവർക്ക് അവസരം നൽകേണ്ടതില്ല. ചർച്ചയ്ക്ക് എത്തിയ എല്ലാവർക്കും അഭിപ്രായം പറയുന്നതിനുള്ള അവസരം ഒരുക്കുന്നതിന് ശ്രദ്ധിക്കണം.അഭിപ്രായങ്ങൾ അതേപടി രേഖപ്പെടുത്തുകയാണ് വേണ്ടത്.
ഒരു ഗ്രൂപ്പിൽ ഒന്നിലധികം വിഷയമേഖലകൾ ചർച്ച ചെയ്യുമെങ്കിലും ഓരോമേഖലയുമായി ബന്ധപ്പെട്ട വിവരങ്ങൾ ഒന്നിച്ച് കോഡീകരിക്കണം. ഓരോ ഗ്രൂപ്പിലും ആ ഗ്രൂപ്പിൽ ചർച്ച ചെയ്യാത്ത ഫോക്കസ് ഗ്രൂപ്പുകളുമായി ബന്ധപ്പെട്ട അഭിപ്രായങ്ങളും രേഖപ്പെടുത്തണം.ഇങ്ങനെ രേഖപ്പെടുത്തിയ വിവരങ്ങൾ അതത് ഫോക്കസ് മേഖലകൾ ചർച്ച ചെയ്ത ഗ്രൂപ്പുകൾക്ക് കൈമാറണം.
ഗ്രൂപ്പ് ചർച്ചകൾക്ക് ശേഷം പൊതുവായ കൂടിച്ചേരൽ ഇല്ലെങ്കിലും രേഖപ്പെടുത്തുന്നതിന്ചുമതലപ്പെട്ട ഗ്രൂപ്പുകളിലെ ആളുകൾ ചേർന്ന് പഞ്ചായത്ത് തല ചർച്ചയ്ക്ക് അനുയോജ്യമാം വിധം 26 ഫോക്കസ് മേഖലകളായി ചർച്ചകൾ രേഖപ്പെടുത്തണം. ഗ്രൂപ്പ് ചർച്ച നടക്കുമ്പോൾ ചുമതലപ്പെട്ടവർ എഴുതിയെടുക്കുകയും പിന്നീട് ടൈപ്പ് / വോയ്സ് ടൈപ്പ് ചെയ്ത് . സൂക്ഷിക്കുന്നതുമാണ് നല്ലത്. ഇത് പാഠ്യപദ്ധതി ജനകീയ ചർച്ച - സ്കൂൾ രേഖയായി സൂക്ഷിക്കണം. ആവശ്യമായ ഫോട്ടോ കോപ്പികൾ എടുത്ത് അടുത്ത തലത്തിലുള്ള ചർച്ചകൾക്ക് നൽകണം. പഞ്ചായത്ത് തല യോഗത്തിൽ പങ്കെടുക്കുന്നതിന് ആളുകളെ സ്കൂൾ തല ചർച്ചാവേളയിൽ നിശ്ചയിക്കണം.
0 comments: