ആ കുട്ടി ഗാന്ധിയെ തൊട്ടു

 🦋


     ⓞ︎ⓞ︎ⓞ︎  Audio Book   🎧 

 കേൾക്കുന്നതിന് പ്ലേ ബട്ടൺ പ്രവർത്തിപ്പിക്കുക >>
 

2024 ജൂലൈ 5 ബഷീർ ദിനമായിരുന്നു. ദിനാചരണത്തിന്റെ ഭാഗമായി അന്ന് ഞങ്ങളുടെ സ്കൂൾ റേഡിയോയിൽ അൻവർ അലി എഴുതിയ ഗാന്ധിത്തൊടൽ മാല എന്ന കവിത കുട്ടികൾ അവതരിപ്പിച്ചു. അതോടൊപ്പം ആ കവിതയുടെ എഴുത്തനുഭവം കവി കുട്ടികളുമായി പങ്കിട്ടു. [പരിപാടി ഈ ലിങ്കിൽ : RadioMancha - ഗാന്ധിത്തൊടൽ മാല]

 

വൈക്കം സത്യഗ്രഹത്തിൽ പങ്കെടുക്കാനെത്തിയ മഹാത്മാഗാന്ധിയെ വിദ്യാർത്ഥിയായ ബഷീർ തൊട്ടതിനെക്കുറിച്ചുള്ള കവിതയാണ് ഗാന്ധിത്തൊടൽ മാല. സ്കൂളിന്റെ പക്ഷത്തു നിന്നു നോക്കുമ്പോൾ, ഒരു പ്രധാന ചരിത്രസംഭവത്തിൽ വിദ്യാർത്ഥിയുടെ പങ്ക് ഒന്നു വലുതായി തോന്നി. അങ്ങനെയാണ് ബഷീർ ദിന പരിപാടിയുടെ തുടർച്ചയായി 'ആ കുട്ടി ഗാന്ധിയെ തൊട്ടു' എന്ന പേരിൽ ഒരു റേഡിയോ പ്രഭാഷണ പരമ്പര സംഘടിപ്പിച്ചത്. [പരിപാടി ഈ ലിങ്കിൽ : RadioMancha - AKGT]ഗാന്ധിത്തൊടൽ മാല എന്ന കവിതയെ തൊട്ടുകൊണ്ടാണ് ഈ പരിപാടി സംഘടിപ്പിച്ചത്. ബഷീർദിനത്തിലെ പരിപാടിയുടെ തുടർച്ചയായി 2024 ലെ അധ്യാപകദിനത്തിൽ ഇത് ആഡിയോബുക്കായി റിലീസ് ചെയ്യുകയാണ്.
പ്രശസ്ത വ്യക്തിത്വങ്ങൾ ഈ പരിപാടിയുമായി സഹകരിച്ചു. 

ജയമോഹൻ, വി.എം.ഗിരിജ,  ജ്യോതിബായി പരിയാടത്ത്, കെ.സി.നാരായണൻ, പി.പി.രാമചന്ദ്രൻ, കെ.കെ.കൃഷ്ണകുമാർ, റഫീക്ക് അഹമ്മദ്, എസ്.ഉമ, എൻ.ജി.നയനതാര, അജയ് പി മങ്ങാട്ട്, ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്, കല്പറ്റ നാരായണൻ, ഡോ.ബി.ബാലചന്ദ്രൻ എന്നിവരുടെ പ്രഭാഷണങ്ങൾ കേൾക്കാം. വിദ്യാർത്ഥിനിയായ ഇവാന വെസ്ലിയുടെ കാവ്യാവതരണവും കവിതയെക്കുറിച്ച് അൻവർ അലിയുടെ സംഭാഷണവും ഈ പുസ്തകത്തിൽ ഉൾപ്പെടുത്തുന്നു.

പ്രകാശനത്തീയതി: 2024 സെപ്റ്റംബർ 5
അധ്യാപകദിന
ത്തിൽ വിദ്യാഭ്യാസവകുപ്പ് മന്ത്രി ശ്രീ.വി.ശിവൻ കുട്ടി പ്രകാശനം ചെയ്തു.
പ്രകാശനത്തിന്റെ ലിങ്ക് ഇവിടെ
  🌐
ഈ ശബ്ദപുസ്തകം എല്ലാ അധ്യാപകർക്കുമായി സമർപ്പിക്കുന്നു
 'ആ കുട്ടി ഗാന്ധിയെ തൊട്ടു' 
👣


------------------------------------------------------------------------------------------------------------------
മഞ്ച സ്കൂൾ പുറത്തിറക്കിയ ഓഡിയോ ബുക്കുകൾ കേൾക്കാം

നമ്മുടെ പാഠാവലി
(1956  മുതലുള്ള കേരളപാഠാവലിയിൽ നിന്നുള്ള പാഠഭാഗങ്ങളുടെ  അവതരണം)

അംബേദ്കർ പാരായണം

(1983ലെ ഡോക്ടർ അംബേഡ്കർ എന്ന പത്താംക്ലാസ് ഉപപാഠപുസ്തകത്തിന്റെ ശബ്ദരൂപം)

ഗാന്ധി:ഒരു കേൾവിപുസ്തകം

(ഗാന്ധിജിയുടെ എഴുപത്തിയഞ്ചാം രക്തസാക്ഷിത്വവാർഷികത്തിൽ നടത്തിയ റേഡിയോ പ്രഭാഷണങ്ങളുടെ സമാഹാരം)

ശബ്ദപുസ്തകം

(റേഡിയോ മഞ്ച പ്രക്ഷേപണം ചെയ്ത പരിപാടികളിൽ നിന്ന് തെരഞ്ഞെടുത്തവ)
പ്രകാശനവേളയിലെ കവർച്ചിത്രം





0 comments: