സ്വതന്ത്രഭാരതത്തിലെ ആദ്യ വിദ്യാഭ്യാസ മന്ത്രിയായിരുന്ന അബുൾ കലാം ആസാദിന്റെ ജന്മദിനം ദേശീയ വിദ്യാഭ്യാസദിനമായി ആചരിച്ചു. ദിനാചരണത്തിന്റെ ഭാഗമായി കുട്ടികളുടെ വെള്ളിയാഴ്ചക്കൂട്ടായ്മയായ 'ഫ്രൈഡേ ഗ്രൂപ്പിന്റെ' നേതൃത്വത്തിൽ "പാഠപുസ്തകവും വിദ്യാർത്ഥികളും" എന്ന ചർച്ചാപരമ്പരയ്ക്ക് തുടക്കമായി. പാഠ്യപദ്ധതി പരിഷ്കരണത്തിന്റെയും പാഠ്യപദ്ധതി ചട്ടക്കൂടിന്റെ രൂപീകരണത്തിന്റെയും ഭാഗമായി പൊതുചർച്ചയ്ക്കു വേണ്ടി വിദ്യാഭ്യാസ വകുപ്പ് നിർദ്ദേശിച്ചിട്ടുള്ള ഫോക്കസ് മേഖലകൾ അടിസ്ഥാനമാക്കിയാണ് ചർച്ചാപരമ്പര ആസൂത്രണം ചെയ്തിട്ടുള്ളത്. 'പാഠപുസ്തകത്തിലെ പരിസ്ഥിതിയും ലിംഗസമത്വവും' എന്ന വിഷയത്തിൽ ആദ്യ ചർച്ച നടത്തി. ഒൻപതാം ക്ലാസ് വിദ്യാർത്ഥി മഹിത് പി.എസ് പ്രബന്ധം അവതരിപ്പിച്ചു. കാലാവസ്ഥയ്ക്കും പരിസ്ഥിതിക്കും വേണ്ടി കുട്ടികളുടെ നേതൃത്വത്തിൽ ലോകമൊട്ടാകെ നടക്കുന്ന പ്രവർത്തനങ്ങളും ജി-7 രാഷ്ട്രത്തലവന്മാരോട് ഗ്രെറ്റ തൻബർഗ് നടത്തിയ പ്രഭാഷണവും ആമസോൺ വനാന്തരങ്ങളിൽ ഗോത്രവർഗ്ഗ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടത്തിവരുന്ന സമരങ്ങളും പ്രബന്ധകാരൻ വിശദീകരിച്ചു. സ്കൂൾ ലീഡർ ആര്യൻ മോഡറേറ്ററായിരുന്നു. സ്കൂൾ ചെയർപേഴ്സൺ ആമിന സ്വാഗതം പറഞ്ഞു.
Friday, November 11, 2022
RELATED STORIES
പരീക്ഷയും വിദ്യാർത്ഥികളുംപുതുവർഷത്തിലെ ആദ്യ ഫ്രൈജി ചർച്ച 'പരീക്ഷയും വിദ്യാർത്ഥികളും' എന്ന വിഷയത്തിലായിരുന്നു. ഈ ആഴ്ചയിലെ അവസ
ചർച്ചാവിഷയം: യാത്രപ്രതിവാര ചർച്ചയിൽ ഇന്ന് യാത്രയെക്കുറിച്ച് ചർച്ച ചെയ്തു. കടൽ യാത്ര, വനയാത്ര, തീവണ്ടിയാത്ര തുടങ്ങി വ്
പാഠപുസ്തകവും വിദ്യാർത്ഥികളും ചർച്ചാപരമ്പര -(3) കലാവിദ്യാഭ്യാസം .
കൊറോണക്കാലവും വിദ്യാർത്ഥികളും (ചർച്ച 4)കൊറോണക്കാലവും വിദ്യാർത്ഥികളും എന്ന ചർച്ചാ പരമ്പരയുടെ നാലാമത്തെ ചർച്ച 2022 ഒക്ടോബർ 21 ന് നടത്തി.&nbs
മാറുന്ന ശീലങ്ങൾ മാറുന്ന ശീലങ്ങൾമഹിത് പി.എസ്. കൊറോണക്കാലവും വിദ്യാർത്ഥികളും എന്ന ചർച്ചാ പരമ്പ
പാഠപുസ്തകവും വിദ്യാർത്ഥികളും ചർച്ചാപരമ്പര -(4) രക്ഷാകർത്താക്കളുടെ പങ്ക് നമ്മുടെ വിദ്യാലയത്തിലെ കുട്ടികളുടെ വെള്ളിയാഴ്ചക്കൂട്ടായ്മയായ ഫ്രൈജി ബോയ്സ് "പാഠപ
0 comments: