ശബ്ദപുസ്തകം


 

മുഖവുര

001


കെ.എസ്.രശ്മി

(ഹെഡ്മിസ്ട്രസ്)

കേൾക്കുന്നതിന് പ്ലേ ബട്ടണിൽ അമർത്തുക


റേഡിയോ മഞ്ച: ആദ്യ ലക്കം

002

2022 ആഗസ്റ്റ് 15. സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികത്തിൽ റേഡിയോ മഞ്ചയുടെ ആദ്യ പ്രക്ഷേപണം. 25 മിനിട്ട് 24 സെക്കന്റ് ദൈർഘ്യമുള്ള ഈപ്രക്ഷേപണത്തിൽ പ്രസിദ്ധ റൊമേനിയൻ സംഗീതജ്ഞൻ ഗ്യോർഗ് സാംഫീറിന്റെ 'ദ ലോൺലി ഷെപ്പേർഡി'ൽ നിന്നുള്ള ഭാഗം കേൾക്കാം. ചലച്ചിത്ര ഛായാഗ്രാഹകനും സംവിധായകനുമായ വേണു, കാവാലം ശ്രീകുമാർ, ആകാശവാണിയിലെ റേഡിയോ അമ്മാവനായിരുന്ന ചന്ദ്രസേനൻ, GSLV പ്രോജക്ട് ഡയറക്ടർ എൻ.പി.ഗിരി, തൊളിക്കോട് സ്കൂളിലെ വിദ്യാർത്ഥിനിയും കവിയുമായ നൂറ ഫാത്തിമ എന്നിവരുടെ വാക്കുകൾ കേൾക്കാം. ക്യാപ്റ്റൻ ലക്ഷ്മിയുടെ ശബ്ദത്തിൽ ഇന്ത്യൻ നാഷണൽ ആർമിയുടെ ഗീതവും.

എട്ടാം ക്ലാസ് വിദ്യാർത്ഥികളായ അഭിനവും വൈഷ്ണവുമാണ് ആദ്യ പ്രക്ഷേപണം അവതരിപ്പിക്കുന്നത്.


   കേൾക്കുന്നതിന് പ്ലേ ബട്ടണിൽ അമർത്തുക
 
 
നവോത്ഥാന മാസാചരണം ഉദ്ഘാടനം 
003
ചിങ്ങമാസം നവോത്ഥാന മാസമായി ആചരിക്കുന്നതിന്റെ ഭാഗമായി 1198 ചിങ്ങം 1ന് (2022 ആഗസ്റ്റ് 17) പ്രശസ്ത ബാവുൽ കലാകാരി പർവതി ബാവുലും പാവക്കഥകളി കലാകാരൻ രവി ഗോപാലൻ നായരും ചേർന്ന് നമ്മുടെ വിദ്യാലയാങ്കണത്തിൽ ഇലഞ്ഞിത്തൈ നട്ടു. ഉദ്ഘാടന വേളയിലെ പാർവതിയുടെയും രവിയുടെയും സംസാരവും പാർവതി ബാവുലിന്റെ പാട്ടുകളുമാണ് റേഡിയോ മഞ്ചയുടെ ഈ ലക്കത്തിലുള്ളത്. ഇംഗ്ലീഷ് അധ്യാപിക രേഷ്മയാണ് റേഡിയോ മഞ്ചയുടെ ഈ ലക്കത്തിലെ അവതാരക. ഇതിലെ മലയാള ഗാനം മഞ്ച ബോയസ് സ്കൂളിലെ കുട്ടികൾക്കായി പാർവതി ബാവുൽ പ്രത്യേകം ചിട്ടപ്പെടുത്തിയതാണ്. 

 ഇവിടെ കേൾക്കാം



നവോത്ഥാന മാസാചരണം:
എം.എൻ.കാരശ്ശേരിയുടെ പ്രഭാഷണം

004

1198 ചിങ്ങം 1ന് (2022 ആഗസ്റ്റ് 17) നവോത്ഥാന മാസാചരണത്തിന്റെ ഭാഗമായി പ്രക്ഷേപണം ചെയ്ത എം.എൻ.കാരശ്ശേരി മാഷിന്റെ പ്രഭാഷണം പുനഃപ്രക്ഷേപണം.
കേൾക്കുന്നതിന് പ്ലേ ബട്ടണിൽ അമർത്തുക
 


ഗാന്ധിവായന

എസ്.ഗോപാലകൃഷ്ണൻ

005

2022 ഒക്ടോബർ 2

എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ  എസ്.ഗോപാലകൃഷ്ണന്റെ പ്രഭാഷണം
കേൾക്കാം.

കേൾക്കുന്നതിന് പ്ലേ ബട്ടണിൽ അമർത്തുക

 

 

മുന്നൊരുക്കം: 

SSLC വിദ്യാർത്ഥികൾക്കുള്ള പ്രക്ഷേപണ പരമ്പര

എസ്.എസ്.എൽ.സി വിദ്യാർത്ഥികൾക്കു വേണ്ടിയുള്ള പ്രത്യേക പരിശീലന പരിപാടിയുടെ ഭാഗമായി റേഡിയോ മഞ്ചയിൽ ആകാശവാണി മുൻ പ്രോഗ്രാം വിഭാഗം അസിസ്റ്റൻ്റ് ഡയറക്റ്റർ എസ്.നാരായണൻ നമ്പൂതിരി നടത്തിയ പ്രഭാഷണം.

<

 

 എസ്.എസ്.എൽ.സി വിദ്യാർത്ഥികൾക്കു വേണ്ടി മുന്നൊരുക്കം പ്രത്യേക പരിശീലന പരിപാടിയുടെ ഭാഗമായി റേഡിയോ മഞ്ചയിൽ 2023 ജനുവരി 19ന് പ്രക്ഷേപണം ചെയ്ത ക്ലാസ്. കരിപ്പൂര് ഹവ. ഹൈസ്കൂളിലെ മുൻ മലയാളം അധ്യാപിക ജി.എസ്.മംഗളാംബാൾ ടീച്ചറുടെ ക്ലാസ് കേൾക്കാം.

 

എസ്.എസ്.എൽ.സി വിദ്യാർത്ഥികൾക്കു വേണ്ടിയുള്ള പ്രത്യേക പരിശീലന പരിപാടിയുടെ ഭാഗമായി റേഡിയോ മഞ്ചയിൽ 2023 ജനുവരി 31ന് പ്രക്ഷേപണം ചെയ്ത ബയോളജി ക്ലാസ്. ജി.വി.രാജ സ്പോർട്സ് സ്കൂളിലെ ബയോളജി അധ്യാപിക സുജിത എസ് നായരുടെ ക്ലാസ് കേൾക്കാം

 

 എസ്.എസ്.എൽ.സി വിദ്യാർത്ഥികൾക്കു വേണ്ടിയുള്ള പ്രത്യേക പരിശീലന പരിപാടിയുടെ ഭാഗമായി റേഡിയോ മഞ്ചയിൽ 2023 ഫെബ്രുവരി 2ന് പ്രക്ഷേപണം ചെയ്ത കെമിസ്ട്രി ക്ലാസ്.കരിപ്പൂര് ഗവ.ഹൈസ്കൂളിലെ രസതന്ത്ര അധ്യാപിക സുജ ടീച്ചറുടെ ക്ലാസ് കേൾക്കാം.

 

 എസ്.എസ്.എൽ.സി വിദ്യാർത്ഥികൾക്കു വേണ്ടിയുള്ള പ്രത്യേക പരിശീലന പരിപാടി- മുന്നൊരുക്കത്തിൽ 2023 ഫെബ്രുവരി 10ന് റേഡിയോ മഞ്ചയിൽ പ്രക്ഷേപണം ചെയ്ത ഹിന്ദി  ക്ലാസ്. ഫെബ്രുവരി 9ന് പ്രക്ഷേപണം ചെയ്ത ക്ലാസിന്റെ തുടർ ഭാഗം. ജി.വി.രാജ സ്പോർട്സ് സ്കൂളിലെ മുൻ ഹിന്ദി അധ്യാപിക  ബി.റ്റി.ബീന ടീച്ചറുടെ ക്ലാസ് ഇവിടെ കേൾക്കാം.

എസ്.എസ്.എൽ.സി സാമൂഹ്യശാസ്ത്രം പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങളെക്കുറിച്ച് പാഠപുസ്തക നിർമ്മാണ സമിതി അംഗം എസ്.ഷൗജമോന്റെ ക്ലാസ് കേൾക്കാം. 

അവതരണം- തൊളിക്കോട് ഗവ. ഹയർ സെക്കന്ററി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനി അലീന.

 


എസ്.എസ്.എൽ.സി വിദ്യാർത്ഥികൾക്കു വേണ്ടിയുള്ള പ്രത്യേക പരിശീലന പരിപാടിയുടെ ഭാഗമായി റേഡിയോ മഞ്ചയിൽ 2023 മാർച്ച് 13നു പ്രക്ഷേപണം ചെയ്യുന്ന ഹിന്ദി ക്ലാസ്  കേൾക്കാം. അവതരിപ്പിക്കുന്നത്-മണ്ണന്തല ഗവ.ഹൈസ്കൂളിലെ ഹിന്ദി അധ്യാപിക ജാസ്മിൻ ടീച്ചർ.

 

റേഡിയോ മഞ്ച ഉദ്ഘാടനം
സന്തോഷ് സൗപർണ്ണിക
2022 ആഗസ്റ്റ് 15നു് മഞ്ച ബോയ്സ് സ്കൂളിൽ റേഡിയോ മഞ്ചയുടെ ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് ചലച്ചിത്ര സംവിധായകനും നാടകപ്രവർത്തകനുമായ സന്തോഷ് സൗപർണ്ണിക സംസാരിച്ചത്.

 

പൂർവവിദ്യാർത്ഥി അംജത്ഖാനു നൽകി എഴുത്തുകാരൻ പി.എസ്.ഉണ്ണികൃഷ്ണൻ  ശബ്ദപുസ്തകം പ്രകാശനം ചെയ്യുന്നു


0 comments: