ഗാന്ധി: ഒരു കേൾവിപുസ്തകം

  14 പ്രഭാഷണങ്ങളും ഒരു ഗാനവും കേൾക്കാം

2023 ആഗസ്റ്റ് 15 നെടുമങ്ങാട് ഗവ.വി.എച്ച്.എസ്.എസ് (ബി.എച്ച്.എസ്, മഞ്ച) സ്കൂൾ റേഡിയോയായ റേഡിയോ മഞ്ചയുടെ ഒന്നാം വാർഷികമാണ്. [റേഡിയോ മഞ്ചയുടെ ആദ്യ പ്രക്ഷേപണം കേൾക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക] വാർഷികോപഹാരമായി ഞങ്ങൾ 'ഗാന്ധി: ഒരു കേൾവിപുസ്തകം' എന്ന ഓഡിയോ ബുക്ക് റിലീസ് ചെയ്യുന്നു. ചുവടെ അത് കേൾക്കാം. 1198 കർക്കടകത്തിൽ (2023 ജൂലൈ-ആഗസ്റ്റ്) സ്കൂളിൽ സംഘടിപ്പിച്ച 'ഗാന്ധിപാരായണം' പരിപാടിയുടെ ഭാഗമായി നിരവധിപേർ റേഡിയോ മഞ്ചയിലൂടെ സംസാരിച്ചു. ആ പ്രഭാഷണങ്ങളുടെ സമാഹരണമാണ് ഈ ഓഡിയോ പുസ്തകം. സ്കൂളിലെ വിദ്യാർത്ഥിക്കൂട്ടായ്മയായ ഫ്രൈജി ബോയ്സ്, സ്കൂൾ റേഡിയോയായ റേഡിയോ മഞ്ച, സാമൂഹ്യശാസ്ത്ര ക്ലബ് എന്നിവ ചേർന്നാണ് ഈ പരിപാടി സംഘടിപ്പിച്ചത്. ഗാന്ധി പാരായണം പരിപാടിയിലുള്ള പ്രഭാഷണങ്ങൾക്കൊപ്പം 2022 ഒക്ടോബർ 2നു പ്രക്ഷേപണം ചെയ്ത ശ്രീ.എസ്.ഗോപാലകൃഷ്ണന്റെ 'ഗാന്ധിവായന' എന്ന പ്രഭാഷണവും ഈ ഓഡിയോ ബുക്കിൽ ഉൾപ്പെടുത്തുന്നു. ശബ്ദസഞ്ചാരങ്ങളുടെ ഓർമയ്ക്കായി ഈ വാർഷിക വേളയിൽ സുർശ്രീ കേസർബായ് കേർക്കറുടെ ഗാനം അനുബന്ധമായി ഉൾപ്പെടുത്തിയിരിക്കുന്നു. ഭൂമിയിലെ ശബ്ദങ്ങളുമായി, സൗരയൂഥവും താണ്ടി സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ഗോൾഡൻ റെക്കോർഡിലെ ഇന്ത്യൻ ശബ്ദമാണത്. ഈ കേൾവിപുസ്തകത്തിന്റെ ഡിസൈനായി സ്വീകരിച്ചിട്ടുള്ളതും ഗോൾഡൻ റെക്കോർഡിനെത്തന്നെയാണ്. നാസയോടും വിക്കി മീഡിയ കോമൺസിനോടും കടപ്പാട് രേഖപ്പെടുത്തുന്നു. [ഗോൾഡൻ റെക്കോർഡിനെക്കുറിച്ചറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക]

.


 മുഖവുര: അഭിനവ് ബി.എസ്. 

കേൾക്കുന്നതിന് പ്ലേ ബട്ടണിൽ അമർത്തുക

ഇവിടെ കേൾക്കാം



 01/ കെ.അരവിന്ദാക്ഷൻ 

കേൾക്കുന്നതിന് പ്ലേ ബട്ടണിൽ അമർത്തുക

ഇവിടെ കേൾക്കാം

 ഗാന്ധിപാരായണം പരിപാടിയിലെ ആദ്യ പ്രഭാഷണം. എഴുത്തുകാരനും പരിഭാഷകനും ഗാന്ധി അന്വേഷകനുമായ കെ.അരവിന്ദാക്ഷൻ ഹിന്ദ് സ്വരാജിനെക്കുറിച്ച് നടത്തിയ പ്രഭാഷണം കേൾക്കാം.



 02/ കെ.സച്ചിദാനന്ദൻ 

കേൾക്കുന്നതിന് പ്ലേ ബട്ടണിൽ അമർത്തുക 

ഇവിടെ കേൾക്കാം  

കവിയും പ്രഭാഷകനുമായ കെ.സച്ചിദാനന്ദന്റെ പ്രഭാഷണം കേൾക്കാം.




 03/ കെ.സച്ചിദാനന്ദൻ 

കേൾക്കുന്നതിന് പ്ലേ ബട്ടണിൽ അമർത്തുക

ഇവിടെ കേൾക്കാം

 ഗാന്ധിപാരായണം പരിപാടിയിൽ പ്രക്ഷേപണം ചെയ്ത കെ.സച്ചിദാനന്ദന്റെ പ്രഭാഷണത്തിന്റെ രണ്ടാം ഭാഗം.

 

 

 

 04/ എം.എൻ.കാരശ്ശേരി 

കേൾക്കുന്നതിന് പ്ലേ ബട്ടണിൽ അമർത്തുക

 ഇവിടെ കേൾക്കാം 

ഗാന്ധിപാരായണം പരിപാടിയിൽ ഗ്രന്ഥകാരനു സാമൂഹ്യചിന്തകനുമായ

എം.എൻ.കാരശ്ശേരിയുടെ പ്രഭാഷണം.


 

 


 05/ കെ.അരവിന്ദാക്ഷൻ 

കേൾക്കുന്നതിന് പ്ലേ ബട്ടണിൽ അമർത്തുക

ഇവിടെ കേൾക്കാം

കെ.അരവിന്ദാക്ഷൻ നടത്തിയ രണ്ടാമത്തെ പ്രഭാഷണം കേൾക്കാം.




 06/ സി.റഹിം  

കേൾക്കുന്നതിന് പ്ലേ ബട്ടണിൽ അമർത്തുക

ഇവിടെ കേൾക്കാം 

ഗാന്ധിപാരായണം പരിപാടി യിൽ എഴുത്തുകാരനും പത്രപ്രവർത്തകനുമായ സി.റഹിം സംസാരിച്ചത് കേൾക്കാം.




 07/ പി.കെ.സുധി  

കേൾക്കുന്നതിന് പ്ലേ ബട്ടണിൽ അമർത്തുക

ഇവിടെ കേൾക്കാം  

ഗാന്ധിപാരായണം പരിപാടി യിൽ എഴുത്തുകാരനും സ്കൂളിലെ പൂർവവിദ്യാർത്ഥിയുമായ പി.കെ.സുധി സംസാരിച്ചത് കേൾക്കാം.

 

 

 

 

 08/ ബി.മുരളി  

കേൾക്കുന്നതിന് പ്ലേ ബട്ടണിൽ അമർത്തുക

ഇവിടെ കേൾക്കാം 

ഗാന്ധിപാരായണം പരിപാടി യിൽ എഴുത്തുകാരനും പത്രപ്രവർത്തകനുമായ ബി.മുരളി സംസാരിച്ചത് കേൾക്കാം.




09/ ടി.കെ.മനോജൻ 

കേൾക്കുന്നതിന് പ്ലേ ബട്ടണിൽ അമർത്തുക

ഇവിടെ കേൾക്കാം  

പ്രക്ഷേപകനും മാധ്യമപ്രവർത്തകനുമായ ടി.കെ.മനോജൻ ഗാന്ധിപാരായണം പരിപാടിയിൽ സംസാരിച്ചത് കേൾക്കാം.




 10/ ജി.ശങ്കർ  

കേൾക്കുന്നതിന് പ്ലേ ബട്ടണിൽ അമർത്തുക

ഇവിടെ കേൾക്കാം  

ഗാന്ധിപാരായണം പരിപാടി യിൽ വാസ്തുശില്പി ജി.ശങ്കർ സംസാരിച്ചത് കേൾക്കാം.




 11/ മലയിൻകീഴ് ഗോപാലകൃഷ്ണൻ  

കേൾക്കുന്നതിന് പ്ലേ ബട്ടണിൽ അമർത്തുക

ഇവിടെ കേൾക്കാം  

ഗാന്ധിപാരായണം പരിപാടിയിൽ പത്രപ്രവർത്തകനും ഗ്രന്ഥകാരനുമായ മലയിൻകീഴ് ഗോപാലകൃഷ്ണൻ സംസാരിച്ചതിന്റെ ആദ്യ ഭാഗം കേൾക്കാം




 12/ മലയിൻകീഴ് ഗോപാലകൃഷ്ണൻ  

കേൾക്കുന്നതിന് പ്ലേ ബട്ടണിൽ അമർത്തുക

ഇവിടെ കേൾക്കാം

ശ്രീ.മലയിൻകീഴ് ഗോപാലകൃഷ്ണന്റെ പ്രഭാഷണത്തിന്റെ രണ്ടാം ഭാഗം.

 

 

  13/ അമൃത് ലാൽ   

കേൾക്കുന്നതിന് പ്ലേ ബട്ടണിൽ അമർത്തുക

ഇവിടെ കേൾക്കാം

ഗാന്ധിപാരായണം പരിപാടിയുടെ അവസാന ലക്കത്തിൽ പത്രപ്രവർത്തകൻ അമൃത് ലാൽ സംസാരിച്ചത്.

 ------------------------------------------------


 14/ എസ്.ഗോപാലകൃഷ്ണൻ 

ഗാന്ധിവായന:  എസ്.ഗോപാലകൃഷ്ണൻ

കേൾക്കുന്നതിന് പ്ലേ ബട്ടണിൽ അമർത്തുക

ഇവിടെ കേൾക്കാം

2022 ഒക്ടോബർ 2നു മാധ്യമപ്രവർത്തകനും പ്രക്ഷേപകനുമായ എസ്.ഗോപാലകൃഷ്ണൻ നടത്തിയ 'ഗാന്ധിവായന' എന്ന പ്രഭാഷണം കേൾക്കാം.

 

 

 


  അനുബന്ധം 


 15/ കേസർബായ് കേർക്കർ 

കേൾക്കുന്നതിന് പ്ലേ ബട്ടണിൽ അമർത്തുക

വോയേജർ ഗോൾഡൻ റെക്കോർഡിൽ നിന്ന് സുർശ്രീ കേസർബായ് കേർക്കറുടെ ഗാനം കേൾക്കാം.


 


നെടുമങ്ങാട് ടൗൺ എൽ.പി.എസിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിനി ശിവന്യയും ടൗൺ യു.പി.എസിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനി ദേവപ്രിയയും ചേർന്ന് ഗാന്ധി ഒരു കേൾവിപുസ്തകം പ്രകാശനം ചെയ്യുന്നു



 


2022-2023 അക്കാദമിക വർഷത്തിൽ റേഡിയോ മഞ്ചയിൽ പ്രക്ഷേപണം ചെയ്ത പരിപാടികളിൽ നിന്ന് തെരഞ്ഞെടുത്ത് 2023 മാർച്ച് 31നു പുറത്തിറക്കിയ ശബ്ദപുസ്തകം ഈ ലിങ്കിൽ നിന്നു കേൾക്കാം

 


0 comments: