നമ്മുടെ സ്കൂൾ അംബേദ്കറെക്കുറിച്ച് ഓഡിയോബുക്ക് തയ്യാറാക്കി. സ്കൂൾ ലൈബ്രറിയിൽ നിന്ന് കണ്ടെത്തിയ 1983ലെ 'ഡോക്ടർ അംബേദ്കർ' എന്ന പാഠപുസ്തകത്തെ അടിസ്ഥാനമാക്കിയാണ് ഇത് തയ്യാറാക്കിയിട്ടുള്ളത്. 1980കളിലെ പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് പഠിക്കാനുണ്ടായിരുന്ന പാഠപുസ്തകമാണിത്. സ്കൂളിലെ അധ്യാപകരെക്കൂടാതെ വിദ്യാർത്ഥികൾ, പൂർവവിദ്യാർത്ഥികൾ, പി.ടി.എ പ്രസിഡന്റ്, മറ്റു സ്കൂളുകളിലെ അധ്യാപകർ, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ എന്നിവരും സ്കൂളിലെത്തി പുസ്തകത്തിലെ അധ്യായങ്ങൾ കുട്ടികൾക്കു മുന്നിൽ വായിച്ചവതരിപ്പിച്ചു. ഇരുപതുപേരുടെ ശബ്ദട്ടിൽ ഇത് ശബ്ദപുസ്തകമാക്കി. 2023 സെപ്റ്റംബർ 5 അധ്യാപകദിനത്തിലായിരുന്നു ഈ പുസ്തകത്തിന്റെ വായന ആരംഭിച്ചത്. 2023 നവംബർ 26 ഭരണഘടനാദിനാചരണത്തിന്റെ ഭാഗമായി അംബേദ്കറെ അനശ്വരനാക്കിയ പ്രിയനടൻ ശ്രീ. മമ്മൂട്ടി ഈ ശബ്ദപുസ്തകം പ്രകാശനം ചെയ്തു. അദ്ദേഹത്തിന്റെ ഫെയ്സ്ബുക്കിലാണ് ശബ്ദപുസ്തകം പ്രകാശിപ്പിക്കുന്നതായി അറിയിച്ചത്. ഇന്ത്യയിൽത്തന്നെ ഇതാദ്യമായാണ് ഒരു സർക്കാർ വിദ്യാലയം പാഠപുസ്തകത്തെ അടിസ്ഥാനമാക്കി അംബേദ്കറുടെ പേരിൽ ഒരു ശബ്ദപുസ്തകം പുറത്തിറക്കുന്നതെന്ന് 'ദ ന്യൂ ഇന്ത്യൻ എക്സ്പ്രസ്' റിപ്പോർട്ട് ചെയ്തു.
അംബേദ്കർ പാരായണം: ഓഡിയോ ബുക്ക് കേൾക്കുന്നതിന് 🅞︎ CLICK HERE
0 comments: