ആ കുട്ടി ഗാന്ധിയെ തൊട്ടു - രണ്ടാം പതിപ്പ്



 🌐
'ആ കുട്ടി ഗാന്ധിയെ തൊട്ടു'

(പരിഷ്കരിച്ച രണ്ടാം പതിപ്പ്)

പ്രകാശനത്തീയതി: 2024 ഒക്ടോബർ 2

ഗാന്ധിജയന്തിദിനത്തിൽ

എഴുത്തുകാരി കെ.ആർ.മീര പ്രകാശനം ചെയ്യുന്നു.

പ്രകാശനത്തിന്റെ ലിങ്ക് ഇവിടെ: Link

 
👣


  ⓞ︎ⓞ︎ⓞ︎  Audio Book   🎧 

 കേൾക്കുന്നതിന് പ്ലേ ബട്ടൺ പ്രവർത്തിപ്പിക്കുക >>

       

         വൈക്കം സത്യഗ്രഹത്തിന്റെ ശതാബ്ദിയെ 'ഒരു വിദ്യാർത്ഥി ഗാന്ധിയെ തൊട്ടതിന്റെ നൂറാം വാർഷികമായി' കാണാനാണ് മഞ്ച സ്കൂൾ ശ്രമിച്ചത്. ഒരു വിദ്യാലയത്തിന്റെ പക്ഷത്തു നിന്ന് നോക്കുമ്പോൾ, ഈ തൊടലിന്  ഏറെ പ്രാധാന്യമുള്ളതായിത്തീരുന്നു.

        വൈക്കം സത്യഗ്രഹത്തിൽ പങ്കെടുക്കാനെത്തിയ മഹാത്മാഗാന്ധിയെ തൊട്ടതിനെക്കുറിച്ച് അക്കാലത്ത് വിദ്യാർത്ഥിയായിരുന്ന വൈക്കം മുഹമ്മദ് ബഷീർ 'അമ്മ' എന്ന കഥയിൽ എഴുതിയിട്ടുണ്ട്. ഈ എഴുത്തിനെ ആസ്പദമാക്കി അൻവർ അലി എഴുതിയ കവിതയാണ് 'ഗാന്ധിത്തൊടൽ മാല’. ഈ കവിതയെ അടിസ്ഥാനമാക്കി മഞ്ച സ്കൂൾ 'ആ കുട്ടി ഗാന്ധിയെ തൊട്ടു' എന്ന പേരിൽ റേഡിയോ പ്രഭാഷണ പരമ്പര തയ്യാറാക്കി. ഈ പരമ്പരയിൽ നിന്നുള്ള പ്രഭാഷണങ്ങൾ ഉൾക്കൊള്ളിച്ച് ഇതേ പേരിൽ ഒരു ശബ്ദപുസ്തകം തയ്യാറാക്കി. 'ആ കുട്ടി ഗാന്ധിയെ തൊട്ടു' എന്ന ശബ്ദപുസ്തകത്തിന്റെ പരിഷ്കരിച്ച രണ്ടാം പതിപ്പാണ് ഇത്.

        എന്തുകൊണ്ട് ഈ രണ്ടാം പതിപ്പ്?

        ഒന്നാം പതിപ്പ് കേട്ടശേഷം വിവിധ സ്കൂളുകളിലെ അധ്യാപകരുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ലഭിച്ചു. ഈ പ്രഭാഷണങ്ങൾ കുട്ടികളെ കേൾപ്പിച്ച ശേഷം ചർച്ച സംഘടിപ്പിക്കാനാവുമെന്ന് ചിലർ അറിയിച്ചു. പല സ്കൂളുകളിലെ വിദ്യാർത്ഥികളുടെ പങ്കാളിത്തത്തോടെ ഈ ശബ്ദപുസ്തകത്തിന്റെ തുടർപ്രവർത്തനമായി പുതിയൊരു ശബ്ദപുസ്തകം ഉണ്ടായിവരാനുള്ള സാധ്യത മുന്നിൽ കണ്ടാണ് രണ്ടാം പതിപ്പ് തയ്യാറാക്കുന്നത്. പതിനാലു ജില്ലകളിൽ നിന്നുമുള്ള കുട്ടികളുടെ പങ്കാളിത്തത്തോടെയുള്ള ശബ്ദപുസ്തകത്തിന്റെ സാധ്യതയെക്കുറിച്ച് പറഞ്ഞത് മലയിൻ കീഴ് ഗവ. ഗേൾസ് സ്കൂളിലെ അധ്യാപികയായ ബീന എസ് നായരാണ്.

പ്രശസ്ത വ്യക്തിത്വങ്ങൾ ഈ പരിപാടിയുമായി സഹകരിച്ചു.    

 വൈക്കം മുഹമ്മദ് ബഷീറിന്റെ മകൻ അനീസ് ബഷീർ, എഴുത്തുകാരും സാംസ്കാരികപ്രവർത്തകരുമായ ജയമോഹൻ, വി.എം.ഗിരിജ,  ജ്യോതിബായി പരിയാടത്ത്, കെ.സി.നാരായണൻ, പി.പി.രാമചന്ദ്രൻ, കെ.കെ.കൃഷ്ണകുമാർ, റഫീക്ക് അഹമ്മദ്, എസ്.ഉമ, എൻ.ജി.നയനതാര, അജയ് പി മങ്ങാട്ട്, ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്, കല്പറ്റ നാരായണൻ, ഡോ.ബി.ബാലചന്ദ്രൻ, ഡോ.കെ.എം.ഭരതൻ എന്നിവരുടെ പ്രഭാഷണങ്ങൾ ഇവിടെ കേൾക്കാം. 'ഗാന്ധിത്തൊടൽ മാല' കവിതയുടെ ആലാപനവും കവിതയെക്കുറിച്ചുള്ള അൻവർ അലിയുടെ സംഭാഷണവും ഈ ശബ്ദപുസ്തകത്തിലുണ്ട്.

    ഇതൊരു റേഡിയോ പ്രഭാഷണപരമ്പരയായാണ് പ്രക്ഷേപണം ചെയ്തിരുന്നത്. ആദ്യലക്കത്തിൽ സംസാരിച്ചത് കെ.കെ.സുരേന്ദ്രൻ ആയിരുന്നു. ആ റേഡിയോ പരിപാടിയുടെ ഓർമ്മയ്ക്കായി ആദ്യത്തെ എപ്പിസോഡും ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു

 

 ഈ ശബ്ദപുസ്തകത്തിന്റെ ആദ്യപതിപ്പ് ഈ ലിങ്കിൽ : Click Here 


 

 

0 comments: