അംബേദ്കർ വീണ്ടും

 




 🌐
'അംബേദ്കർ വീണ്ടും'

പ്രകാശനത്തീയതി: 2024 നവംബർ 26

ഭരണഘടനാദിനത്തിൽ

  അൻവർ അലി പ്രകാശനം ചെയ്തു  

പ്രകാശനത്തിന്റെ ലിങ്ക് ഇവിടെ: Link

 
👣


  ⓞ︎ⓞ︎ⓞ︎  Audio Book   🎧 

 കേൾക്കുന്നതിന് പ്ലേ ബട്ടൺ പ്രവർത്തിപ്പിക്കുക >>

       

         മഞ്ച സ്കൂൾ വീണ്ടും ഒരു ശബ്ദപുസ്തകം പുറത്തിറക്കുന്നു. 2023 നവംബർ 26നു പ്രകാശനം ചെയ്ത 'അംബേദ്കർ പാരായണം' എന്ന ആഡിയോ ബുക്കിന്റെ തുടർച്ചയാണ് 'അംബേദ്കർ വീണ്ടും' എന്ന ഈ ശബ്ദപുസ്തകം. ഇന്നത്തെ ദിവസത്തിന് ഒരു പ്രത്യേകതയുണ്ട്. ഭാരതത്തിന്റെ ഭരണഘടന, ഭരണഘടനാനിർമ്മാണസഭ അംഗീകരിച്ചതിന്റെ 75-ാം വാർഷികദിനമാണിന്ന്. ഈ സുപ്രധാന ദിനത്തിൽ ഈ ആഡിയോ ബുക്ക് പുറത്തിറക്കുന്നത് ഏറെ അഭിമാനത്തോടെ.

1983 മുതൽ ചില വർഷങ്ങളിൽ പത്താം ക്ലാസ് വിദ്യാർത്ഥികൾ പഠിച്ച ഉപപാഠപുസ്തകമായിരുന്നു 'ഡോക്ടർ അംബേഡ്കർ'. ഈ പുസ്തകമായിരുന്നു കഴിഞ്ഞ കൊല്ലം 'അംബേദ്കർ പാരായണം' എന്ന പേരിൽ ശബ്ദപുസ്തകമാക്കിയത്. കഴിഞ്ഞകൊല്ലം ഭരണഘടനാദിനത്തിൽ ഈ ശബ്ദപുസ്തകം പ്രകാശനം ചെയ്തത് ബാബാസാഹേബിന് ജീവൻ പകർന്ന മലയാളികളുടെ പ്രിയങ്കരനായ നടൻ ശ്രീ.മമ്മൂട്ടിയായിരുന്നു. അദ്ദേഹത്തിനും ആ പുസ്തകത്തിന്റെ ഇരുപത് അധ്യായങ്ങൾക്ക് ശബ്ദം പകർന്ന ഇരുപത് വ്യക്തിത്വങ്ങൾക്കും ഞങ്ങളുടെ നന്ദി.

'അംബേദ്കർ വീണ്ടും' എന്ന ശബ്ദപുസ്തകത്തിൽ സംസാരിക്കുന്നത് നാലുപേരാണ്. തിരുവനന്തപുരം കോട്ടൺഹിൽ സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി ഉമ, താനൂർ എം.ഇ.എസ് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനി ദക്ഷിണ, ടി.ടി.ശ്രീകുമാർ, സാബ്ലു തോമസ് എന്നിവർ.
---------------------------------------------------------------------------------------------------

2023ൽ പുറത്തിറക്കിയ 'അംബേദ്കർ പാരായണം' ഈ ലിങ്കിൽ കേൾക്കാം>>
Click Here 

 ഈ പുസ്തകം പ്രകാശനം ചെയ്തുകൊണ്ട് ശ്രീ മമ്മൂട്ടിയുടെ ഫെയ്സ്ബുക്ക് കുറിപ്പ് : Click Here 




 

 

0 comments: