Friday, July 15, 2022

മഞ്ച സ്കൂളിൽ 'ഇലക്കറി,മലക്കറി' പദ്ധതിക്ക് തുടക്കമായി


    നെടുമങ്ങാട് മഞ്ച ഗവ.ബോയ്സ് ഹൈസ്കൂളിൽ ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി 'ഇലക്കറി മലക്കറി' കാർഷിക പരിപാടിക്ക് തുടക്കമായി. മെക്സിക്കൻ ഇലക്കറിയിനമായ ചയാമൻസ നട്ടുകൊണ്ട് എട്ടാം ക്ലാസ് വിദ്യാർത്ഥി നവനീത് ഉദ്ഘാടനം ചെയ്തു. ഭക്ഷ്യസ്വയംപര്യാപ്തതയും ശരിയായ ആരോഗ്യശീലങ്ങളും കുട്ടികളിൽ വളർത്തിയെടുക്കലാണ് പദ്ധതിയുടെ ലക്ഷ്യം. 

    കുട്ടികളിൽ ആരോഗ്യപ്രശ്നങ്ങൾ കണ്ടെത്തിയതിനെത്തുടർന്ന് മുൻ വർഷങ്ങളിൽ കേരളത്തിലെ വിദ്യാലയങ്ങളിൽ വ്യാപകമായി അയൺ ഗുളികകൾ വിതരണം ചെയ്തിരുന്നു.


    ശരിയായ ഭക്ഷണശീലത്തിലൂടെ ആരോഗ്യമുള്ള വിദ്യാർത്ഥി സമൂഹത്തെ രൂപപ്പെടുത്താൻ ഇത്തരം പദ്ധതികൾ സഹായിക്കുമെന്ന് പ്രഥമാദ്ധ്യാപിക പ്രേമജ പറഞ്ഞു.






SHARE THIS

CopyLeft:

0 comments: