Saturday, September 10, 2022

നവോത്ഥാന മാസം: ശ്രീനാരായണ ഗുരു ജയന്തി ആചരിച്ചു

    മഞ്ച ബോയ്സ് സ്കൂളിൽ നവോത്ഥാന മാസാചരണത്തിന്റെ ഭാഗമായി ശ്രീനാരായണ ഗുരു ജയന്തി ആചരിച്ചു. നെടുമങ്ങാട് നഗരസഭയ്ക്കുള്ളിൽ നെൽക്കൃഷി ചെയ്യുന്ന ഏക കർഷകനായ കെ.പി.ജയകുമാർ വൃക്ഷത്തൈ നട്ടു. നവോത്ഥാന ആശയങ്ങൾ കുട്ടികളിൽ എത്തിക്കുന്നതിനു വേണ്ടി ചിങ്ങമാസം സ്കൂളിൽ നവോത്ഥാന മാസമായി ആചരിച്ചു വരുന്നു. ചിങ്ങമാസത്തിൽ പിറന്ന സാമൂഹ്യപരിഷ്കർത്താക്കളായ സഹോദരൻ അയ്യപ്പൻ, ചട്ടമ്പി സ്വാമികൾ, അയ്യങ്കാളി, ടി.കെ.മാധവൻ, ബ്രഹ്മാനന്ദ ശിവയോഗി, കെ.കേളപ്പൻ, കെ.പി.കേശവമേനോൻ എന്നിവരുടെ ജന്മദിനങ്ങളും സ്കൂളിൽ ആചരിച്ചിരുന്നു.


    എഴുത്തുകാരൻ പി.കെ.സുധി, മീനാങ്കൽ ട്രൈബൽ സ്കൂൾ ഹെഡ്മിസ്ട്രസ് വി.എസ്.ഷീജ എന്നിവർ അതിഥികളായെത്തി. പി.ടി.എ പ്രസിഡന്റ് കെ.എസ്.ഉദയകുമാർ നന്ദി പറഞ്ഞു.

 

 


SHARE THIS

CopyLeft:

0 comments: