സാമൂഹ്യ പരിഷ്കർത്താക്കളായ സഹോദരൻ അയ്യപ്പൻ, ചട്ടമ്പി സ്വാമികൾ, അയ്യങ്കാളി, ശ്രീനാരായണ ഗുരു, ടി.കെ.മാധവൻ, ബ്രഹ്മാനന്ദ ശിവയോഗി, കെ.കേളപ്പൻ, കെ.പി.കേശവമേനോൻ എന്നിവർ ജനിച്ച ചിങ്ങമാസത്തെ നവോത്ഥാന മാസമായാണ് നമ്മുടെ സ്കൂൾ ആചരിച്ചത്. മാസാചരണ സമാപന ദിനത്തിൽ വിദ്യാർത്ഥികൾ ഭരണാധികാരികൾക്ക് കത്തെഴുതി. അടുത്ത വർഷം മുതൽ നെടുമങ്ങാട് നഗരസഭയിലെ എല്ലാ വിദ്യാലയങ്ങളിലും ചിങ്ങം നവോത്ഥാന മാസമായി ആചരിക്കണം എന്ന് ആവശ്യപ്പെട്ട് നഗരസഭാധ്യക്ഷയ്ക്കും വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാനും കുട്ടികൾ കത്തെഴുതി. കേരളത്തിലെ എല്ലാ സ്കൂളുകളിലും നവോത്ഥാന മാസം ആചരിക്കണം എന്ന ആശയം പങ്കിട്ടു കൊണ്ട് വിദ്യാഭ്യാസ മന്ത്രി, നെടുമങ്ങാട് എം.എൽ.എ എന്നിവർക്കും കത്തെഴുതി.
0 comments: