ചിങ്ങമാസം നമ്മുടെ സ്കൂളിൽ നവോത്ഥാന മാസമായി ആചരിച്ചിരുന്നു. ഈ വർത്തമാനം അറിയിച്ചുകൊണ്ട് പത്താം ക്ലാസിലെ കൂട്ടുകാർ ഭരണാധികാരികൾക്ക് കത്തെഴുതി.
നെടുമങ്ങാട് നഗരസഭ ചെയർപേഴ്സൺ, വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ, വിദ്യാഭ്യാസ വകുപ്പു മന്ത്രി, നമ്മുടെ എം.എൽ.എയും ഭക്ഷ്യവകുപ്പ് മന്ത്രിയുമായ ജി.ആർ.അനിൽ എന്നിവർക്കാണ് കത്തെഴുതിയത്.
നമ്മുടെ നവോത്ഥാന നായകരിൽ ഏറെപ്പേരും ജനിച്ചത് ചിങ്ങമാസത്തിലായതിനാലാണ് സ്കൂളിൽ ചിങ്ങമാസം നവോത്ഥാന മാസമായി ആചരിച്ചത്. ഈ ആശയം മറ്റ് സ്കൂളുകളിലേക്കു കൂടി വ്യാപിപ്പിക്കണമെന്നും കുട്ടികൾ കത്തിൽ എഴുതിയിരുന്നു.>>ഇവിടെ വായിക്കാം<<
ഇതിനു മറുപടിയായി ശ്രീ.ജി.ആർ.അനിൽ എഴുതിയ മറുപടിയാണ് ചിത്രത്തിൽ.
നവോത്ഥാന മാസാചരണത്തിന്റെ ഭാഗമായി സ്കൂളിൽ സംഘടിപ്പിച്ച പരിപാടികൾ >>ഇവിടെ വായിക്കാം<<
0 comments: