നമ്മുടെ വിദ്യാലയത്തിലെ കുട്ടികളുടെ വെള്ളിയാഴ്ചക്കൂട്ടായ്മയായ ഫ്രൈജി ബോയ്സ് "പാഠപുസ്തകവും കുട്ടികളും" എന്ന പേരിൽ സംഘടിപ്പിക്കുന്ന ചർച്ചാപരമ്പരയിൽ ഈ ആഴ്ച 'വിദ്യാഭ്യാസത്തിൽ രക്ഷാകർത്താക്കളുടെ പങ്ക്' എന്ന വിഷയത്തിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥി പി.എസ്.മഹിത് പ്രബന്ധം അവതരിപ്പിച്ചു. പത്താം ക്ലാസ് വിദ്യാർത്ഥി എം.എ.മിഥുൻ മോഡറേറ്ററായി. കുട്ടികൾ തന്നെ പ്രബന്ധാവതാരകരായും മോഡറേറ്ററായും സംഘാടകരായുമുള്ള പ്രതിവാര ചർച്ചയിൽ ലിംഗസമത്വം, പരിസ്ഥിതി, കലാവിദ്യാഭ്യാസം, ആരോഗ്യവും കളികളും പാഠപുസ്തകത്തിൽ, വിദ്യാഭ്യാസത്തിൽ രക്ഷാകർത്താക്കളുടെ പങ്ക് തുടങ്ങിയ മേഖലകൾ ചർച്ച ചെയ്തു. പാഠ്യപദ്ധതി പരിഷ്കരണത്തിന്റെയും കേരള പാഠ്യപദ്ധതി ചട്ടക്കൂടിന്റെ രൂപീകരണത്തിന്റെയും ഭാഗമായി പൊതുചർച്ചയ്ക്കു വേണ്ടി വിദ്യാഭ്യാസ വകുപ്പ് നിർദ്ദേശിച്ചിട്ടുള്ള ഫോക്കസ് മേഖലകളെ അടിസ്ഥാനമാക്കിയാണ് ചർച്ചാപരമ്പര നടത്തിവരുന്നത്. പാഠപുസ്തക പരിഷ്കരണവുമായി ബന്ധപ്പെട്ട് കേരളത്തിലെ എല്ലാ സ്കൂളുകളിലും ഒരു പിരിയഡ് കുട്ടികളുടെ ചർച്ച സംഘടിപ്പിക്കണമെന്ന സർക്കാർ നിർദ്ദേശം വിദ്യാർത്ഥികളുടെ കൂട്ടായ്മ തുടർചർച്ചകളാക്കി മാറ്റുകയായിരുന്നു.
എല്ലാ വെള്ളിയാഴ്ചകളിലെയും ഉച്ച ഇടവേളകൾ കുട്ടിക്കൂട്ടം ചർച്ചകൾക്കായി തെരഞ്ഞെടുത്തു.
Friday, December 2, 2022
RELATED STORIES
പാഠ്യപദ്ധതി പരിഷ്കരണം: സ്കൂൾ തല ചർച്ചയിൽ നിന്ന്
പരീക്ഷയും വിദ്യാർത്ഥികളുംപുതുവർഷത്തിലെ ആദ്യ ഫ്രൈജി ചർച്ച 'പരീക്ഷയും വിദ്യാർത്ഥികളും' എന്ന വിഷയത്തിലായിരുന്നു. ഈ ആഴ്ചയിലെ അവസ
ആൺസ്കൂളും പെൺസ്കൂളും (ഫ്രൈ-ജി ചർച്ച )സ്കൂളിൽ ഓരോ ആഴ്ചയും നടത്തിവരാറുള്ള ചർച്ചാവേദിയുടെ ഭാഗമായി 29/07/2022 വെള്ളിയാഴ്ച 'ആൺസ്കൂളും പെൺസ്കൂ
പാഠപുസ്തകവും വിദ്യാർത്ഥികളും ചർച്ചാപരമ്പര -(2): ആരോഗ്യവും കളികളും പാഠപുസ്തകത്തിൽഫ്രൈജി ചർച്ചയിൽ ഈയാഴ്ച 'ആരോഗ്യവും കളികളും പാഠപുസ്തകത്തിൽ' എന്ന വിഷയം ചർച്ച ചെയ്തു. പാഠ്യപദ്ധതി നവീക
കൊറോണക്കാലവും വിദ്യാർത്ഥികളും 2.0
വിദ്യാർത്ഥികളും സംഗീതവും -- ഫ്രൈജി ചർച്ച09/12/2022നു ഫ്രൈഡേ ഗ്രൂപ്പ് സംഘടിപ്പിച്ച ചർച്ചയിൽ വിദ്യാർത്ഥികളും സംഗീതവും എന്ന വിഷയമായിരുന്നു. ഒൻ
0 comments: