Monday, September 9, 2024

റേഡിയോ മഞ്ച - ആദ്യ പ്രക്ഷേപണം

റേഡിയോ മഞ്ച - ആദ്യ പ്രക്ഷേപണം

 റേഡിയോ മഞ്ചയുടെ ആദ്യത്തെ പ്രക്ഷേപണം ഇവിടെ കേൾക്കാം >> Click Here
(ചലച്ചിത്ര ഛായാഗ്രാഹകനും സംവിധായകനുമായ വേണു, കാവാലം ശ്രീകുമാർ, ആകാശവാണിയിൽ റേഡിയോ അമ്മാവനായിരുന്ന ചന്ദ്രസേനൻ, GSLV പ്രോജക്ട് ഡയറക്ടറായിരുന്ന എൻ.പി.ഗിരി, തൊളിക്കോട് സ്കൂളിലെ വിദ്യാർത്ഥിനിയും കവിയുമായ നൂറ ഫാത്തിമ എന്നിവർ സംസാരിച്ചത്)


റേഡിയോ മഞ്ച ഉദ്ഘാടനം ചെയ്ത് ചലച്ചിത്ര - നാടക സംവിധായകനും നടനുമായ സന്തോഷ് സൗപർണ്ണിക സംസാരിച്ചത് ഇവിടെ കേൾക്കാം >> Click Here

 


 

Saturday, September 7, 2024

ആ കുട്ടി ഗാന്ധിയെ തൊട്ടു - ശബ്ദപുസ്തകം പ്രകാശനം ചെയ്തു

ആ കുട്ടി ഗാന്ധിയെ തൊട്ടു - ശബ്ദപുസ്തകം പ്രകാശനം ചെയ്തു

 മഞ്ച സ്കൂൾ പുറത്തിറക്കിയ അഞ്ചാമത്തെ ശബ്ദപുസ്തകം 'ആ കുട്ടി ഗാന്ധിയെ തൊട്ടു' വിദ്യാഭ്യാാസ വകുപ്പ് മന്ത്രി വി.ശിവൻ കുട്ടി സാമൂഹ്യമാധ്യമത്തിലൂടെ പ്രകാശനം ചെയ്തു. വൈക്കം സത്യഗ്രഹത്തിന്റെ ശതാബ്ദി സ്മരണികയായ ഈ പുസ്തകം പ്രശസ്ത കവി അൻവർ അലിയുടെ ഗാന്ധിത്തൊടൽ മാല എന്ന കവിതയെ ആസ്പദമാക്കിയാണ് തയ്യാറാക്കിയിട്ടുള്ളത്. വൈക്കം സത്യഗ്രഹകാലത്ത് വിദ്യാർത്ഥിയായിരുന്ന വൈക്കം മുഹമ്മദ് ബഷീർ ഗാന്ധിയെ തൊട്ട അനുഭവം ചർച്ച ചെയ്യുന്ന 'ആ കുട്ടി ഗാന്ധിയെ തൊട്ടു 'എന്ന ശബ്ദപുസ്തകം അവതരിപ്പിച്ചത് നമ്മുടെ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി അഭിനവ് ബി.എസ്.   'ഗാന്ധിത്തൊടൽ മാല' എന്ന കവിത നമ്മുടെ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനി ഇവാന വെസ്ലിയും കവി അന്വർ അലിയും ആലപിച്ചിട്ടുള്ളത് ഈ ശബ്ദപുസ്തകത്തിലുണ്ട്. പ്രശസ്ത വ്യക്തികളുടെ പ്രഭാഷണങ്ങളും ഹെഡ്മിസ്ട്രസ് കെ.എസ്.രശ്മിടീച്ചറുടെ മുഖവുരയും പുസ്തകത്തിൽ കേൾക്കാം. കവർ തയ്യാറാക്കിയത് ആനാട് സ്കൂളിലെ വിദ്യാർത്ഥി ഷാരോൺ ജെ സതീഷ്.
പുസ്തകം ഈ ലിങ്കിൽ: https://radiomancha.blogspot.com/p/akgt.html

പ്രകാശനത്തിന്റെ ലിങ്ക്:https://www.facebook.com/comvsivankutty/posts/1048023506703949
പുസ്തകത്തെക്കുറിച്ചുള്ള പത്രവാർത്ത ഈ ലിങ്കിൽ:https://bhsmancha.blogspot.com/2024/09/akgt-news-4.html 



Thursday, September 5, 2024

ആ കുട്ടി ഗാന്ധിയെ തൊട്ടു -ശബ്ദപുസ്തകം

ആ കുട്ടി ഗാന്ധിയെ തൊട്ടു -ശബ്ദപുസ്തകം

 ശബ്ദപുസ്തകം  ഇവിടെ കേൾക്കാം>> ആ കുട്ടി ഗാന്ധിയെ തൊട്ടു

വൈക്കം സത്യഗ്രഹത്തിന്റെ നൂറാം വാർഷികത്തിൽ മഞ്ച സ്കൂൾ പുറത്തിറക്കുന്ന സ്മരണികയായി 'ആ കുട്ടി ഗാന്ധിയെ തൊട്ടു' എന്ന ശബ്ദപുസ്തകം പ്രകാശനം ചെയ്തു. 

അധ്യാപകദിനത്തിൽ വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ.വി.ശിവൻകുട്ടി ഫെയ്സ്ബുക്ക് പേജിൽ പ്രകാശനം ചെയ്തു. ലിങ്ക് ഇവിടെ

ജയമോഹൻ, വി.എം.ഗിരിജ, ജ്യോതിബായി പരിയാടത്ത്, കെ.സി.നാരായണൻ, പി.പി.രാമചന്ദ്രൻ, കെ.കെ.കൃഷ്ണകുമാർ, റഫീക്ക് അഹമ്മദ്, എസ്.ഉമ, എൻ.ജി.നയനതാര, അജയ് പി മങ്ങാട്ട്, ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്, കല്പറ്റ നാരായണൻ, ഡോ.ബി.ബാലചന്ദ്രൻ എന്നിവരുടെ പ്രഭാഷണങ്ങൾ കേൾക്കാം. വിദ്യാർത്ഥിനിയായ ഇവാന വെസ്ലിയുടെയും അൻവർ അലിയുടെയും കാവ്യാവതരണങ്ങളും കവിതയെക്കുറിച്ച് അൻവർ അലിയുടെ സംഭാഷണവും ഈ പുസ്തകത്തിൽ ഉൾപ്പെടുത്തുന്നു. 

കവർ ഡിസൈൻ ആനാട് സ്കൂളിലെ ഷാരോൺ ജെ സതീഷ്.




Monday, September 2, 2024

ആ കുട്ടി ഗാന്ധിയെ തൊട്ടു/ ജയമോഹൻ

ആ കുട്ടി ഗാന്ധിയെ തൊട്ടു/ ജയമോഹൻ

വിദ്യാർത്ഥിയായിരുന്ന വൈക്കം മുഹമ്മദ് ബഷീർ ഗാന്ധിയെ തൊട്ടതിന്റെ നൂറാം വർഷസ്മരണകൂടിയാണ് വൈക്കം സത്യഗ്രഹത്തിന്റെ ശതാബ്ദി. വൈക്കം സത്യഗ്രഹത്തിന്റെ നൂറാം വാർഷികത്തിൽ റേഡിയോ മഞ്ചയുടെ പ്രത്യേക പ്രോഗ്രാം 'ആ കുട്ടി ഗാന്ധിയെ തൊട്ടു'. അൻവർ അലി എഴുതിയ ഗാന്ധിത്തൊടൽ മാല എന്ന കവിതയെ ആസ്പദമാക്കിയുള്ള റേഡിയോ പ്രഭാഷണ പരമ്പര. ബി.ജയമോഹന്റെ  പ്രഭാഷണം കേൾക്കാം.

കേൾക്കാൻ പ്ലേ ബട്ടൺ പ്രവർത്തിപ്പിക്കുക 


 ആ കുട്ടി ഗാന്ധിയെ തൊട്ടു  ആഡിയോ ബുക്ക് ഇവിടെ




Sunday, September 1, 2024

 ആ കുട്ടി ഗാന്ധിയെ തൊട്ടു/ റഫീക്ക് അഹമ്മദ്

ആ കുട്ടി ഗാന്ധിയെ തൊട്ടു/ റഫീക്ക് അഹമ്മദ്


വിദ്യാർത്ഥിയായിരുന്ന വൈക്കം മുഹമ്മദ് ബഷീർ ഗാന്ധിയെ തൊട്ടതിന്റെ നൂറാം വർഷസ്മരണകൂടിയാണ് വൈക്കം സത്യഗ്രഹത്തിന്റെ ശതാബ്ദി. വൈക്കം സത്യഗ്രഹത്തിന്റെ നൂറാം വാർഷികത്തിൽ റേഡിയോ മഞ്ചയുടെ പ്രത്യേക പ്രോഗ്രാം 'ആ കുട്ടി ഗാന്ധിയെ തൊട്ടു'. അൻവർ അലി എഴുതിയ ഗാന്ധിത്തൊടൽ മാല എന്ന കവിതയെ ആസ്പദമാക്കിയുള്ള റേഡിയോ പ്രഭാഷണ പരമ്പര. റഫീക്ക് അഹമ്മദിന്റെ പ്രഭാഷണം കേൾക്കാം.

  കേൾക്കാൻ പ്ലേ ബട്ടൺ പ്രവർത്തിപ്പിക്കുക  




 ആ കുട്ടി ഗാന്ധിയെ തൊട്ടു/ എൻ.ജി.നയനതാര

ആ കുട്ടി ഗാന്ധിയെ തൊട്ടു/ എൻ.ജി.നയനതാര

വിദ്യാർത്ഥിയായിരുന്ന വൈക്കം മുഹമ്മദ് ബഷീർ ഗാന്ധിയെ തൊട്ടതിന്റെ നൂറാം വർഷസ്മരണകൂടിയാണ് വൈക്കം സത്യഗ്രഹത്തിന്റെ ശതാബ്ദി. വൈക്കം സത്യഗ്രഹത്തിന്റെ നൂറാം വാർഷികത്തിൽ റേഡിയോ മഞ്ചയുടെ പ്രത്യേക പ്രോഗ്രാം 'ആ കുട്ടി ഗാന്ധിയെ തൊട്ടു'. അൻവർ അലി എഴുതിയ ഗാന്ധിത്തൊടൽ മാല എന്ന കവിതയെ ആസ്പദമാക്കിയുള്ള റേഡിയോ പ്രഭാഷണ പരമ്പര. എൻ.ജി.നയനതാരയുടെ പ്രഭാഷണം കേൾക്കാം.

 
 കേൾക്കാൻ പ്ലേ ബട്ടൺ പ്രവർത്തിപ്പിക്കുക