1980 കളിൽ എസ്.എസ്.എൽ.സി വിദ്യാർത്ഥികളുടെ മലയാളം ഉപപാഠപുസ്തകമായിരുന്നു 'ഡോക്ടർ അംബേഡ്കർ'. ഈ പാഠപുസ്തകത്തിന്റെ പുനരവതരണമാണിത്. 20 അധ്യായങ്ങൾ. 20 ശബ്ദങ്ങളിൽ. 40 കൊല്ലങ്ങൾക്കു മുമ്പുള്ള പാഠപുസ്തകം മഞ്ച ബോയ്സ് സ്കൂളിലെ കുട്ടികൾ കേട്ടു. അതിന്റെ ശബ്ദപുസ്തകരൂപം കേൾക്കുക. 2023 നവംബർ 26ന് ഭരണഘടനാദിനത്തിൽ പ്രശസ്ത ചലച്ചിത്രതാരം ശ്രീ. മമ്മൂട്ടി ഈ ശബ്ദപുസ്തകം പ്രകാശനം ചെയ്തു. ഗൂഗിൾ ഡ്രൈവിൽ നിന്നാണ് ഇതിലെ ഓരോ അധ്യായവും ശബ്ദരൂപത്തിൽ നൽകിയിരുന്നത്. എന്നാൽ 2024 ജനുവരിയിൽ ഗൂഗിൾ നയങ്ങളിൽ വരുത്തിയ മാറ്റത്തെ തുടർന്ന് ശബ്ദപുസ്തകം കേൾക്കാനാകുന്നില്ലെന്ന് ശ്രോതാക്കൾ അറിയിച്ചു. ഇവിടെ ആപ്പിൾ പോഡ്കാസ്റ്റ് വഴിയുള്ള ലിങ്ക് പ്രവർത്തിപ്പിച്ച് ശബ്ദപുസ്തകം കേൾക്കാം.
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20
പ്രകാശനത്തീയതി: 2023 നവംബർ 26
ഭരണഘടനാദിനത്തിൽ
ചലച്ചിത്രതാരം മമ്മൂട്ടി പ്രകാശനം ചെയ്തു
പ്രകാശനത്തിന്റെ ലിങ്ക് ഇവിടെ
![]() |
| ശബ്ദപുസ്തകത്തിന്റെ കവർ തയ്യാറാക്കിയത്: വി.ആർ.സന്തോഷ് |

0 comments: