സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികത്തിൽ അഭിമാനപൂർവം നിങ്ങളുടെ മുന്നിൽ റേഡിയോ മഞ്ചയെ അവതരിപ്പിക്കുന്നു. 25 മിനിട്ട് 24 സെക്കന്റ് ദൈർഘ്യമുള്ള ആദ്യ പ്രക്ഷേപണത്തിൽ പ്രസിദ്ധ റൊമെനിയൻ സംഗീതജ്ഞൻ ഗ്യോർഗ് സാംഫീറിന്റെ 'ദ ലോൺലി ഷെപ്പേർഡി'ൽ നിന്നുള്ള ഭാഗം കേൾക്കാം. ചലച്ചിത്ര ഛായാഗ്രാഹകനും സംവിധായകനുമായ വേണു, കാവാലം ശ്രീകുമാർ, ആകാശവാണിയിലെ റേഡിയോ അമ്മാവനായിരുന്ന ചന്ദ്രസേനൻ, GSLV പ്രോജക്ട് ഡയറക്ടർ എൻ.പി.ഗിരി, തൊളിക്കോട് സ്കൂളിലെ വിദ്യാർത്ഥിനിയും കവിയുമായ നൂറ ഫാത്തിമ എന്നിവരുടെ വാക്കുകൾ കേൾക്കാം. ക്യാപ്റ്റൻ ലക്ഷ്മിയുടെ ശബ്ദത്തിൽ ഇന്ത്യൻ നാഷണൽ ആർമിയുടെ ഗീതം കേൾക്കാം.
എട്ടാം ക്ലാസ് വിദ്യാർത്ഥികളായ അഭിനവും വൈഷ്ണവുമാണ് ആദ്യ പ്രക്ഷേപണം അവതരിപ്പിക്കുന്നത്.
കേൾക്കുന്നതിന് പ്ലേ ബട്ടണിൽ അമർത്തുക
0 comments: