നമ്മുടെ നാട്ടിൽ വ്യാപകമായി കണ്ടുവന്നിരുന്ന പുല്ലിനമാണ് ഞറുങ്ങണം.
പശ്ചിമഘട്ടത്തോട് ചേർന്നുള്ള ഭാഗങ്ങളിൽ ധാരാളമായി ഉണ്ടായിരുന്ന ഈ പുല്ലിനം ഇപ്പോൾ കാണാനേയില്ല. എന്നാൽ ഇന്ന് സ്കൂൾ സന്ദർശിച്ച ഒരാൾ ഈ പുല്ല് നമ്മുടെ സ്കൂളിനു സമ്മാനിച്ചു. ഇന്നലെ രാവിലെ കർണ്ണാടകത്തിലെ ഉഡുപ്പി ജില്ലയിലുള്ള വനഭാഗങ്ങളിൽ നിന്നാണ് ഈ പുല്ലിനം ശേഖരിച്ചത്. ഇന്ന് ഉച്ചയോടെ അത് ഇവിടെ എത്തിച്ചു തന്നു.
വിദ്യാർത്ഥികളും ബി.എഡ്.ട്രെയിനി അധ്യാപകരും ചേർന്ന് സ്കൂൾ വളപ്പിൽ പുല്ലു നട്ടു.
വളരെ ദൂരം സഞ്ചരിച്ച് ഞങ്ങൾക്ക് ഈ പുല്ലിനം കൊണ്ടു തന്ന ശ്രീമതി സുമയ്ക്ക് നന്ദി.
0 comments: