Tuesday, August 23, 2022

സഹോദരൻ അയ്യപ്പന്റെ ജന്മദിനം ആചരിച്ചു

    നെടുമങ്ങാട് മഞ്ച ബോയ്സ് സ്കൂളിൽ സഹോദരൻ അയ്യപ്പൻ ജയന്തി ആചരിച്ചു. എട്ടാം ക്ലാസ് വിദ്യാർത്ഥി അഭിനവിന്റെ മുത്തച്ഛൻ എൻ. സ്വതന്ത്രൻ വിദ്യാലയാങ്കണത്തിൽ കിളിമരം നട്ടുകൊണ്ട് ദിനാചരണം ഉദ്ഘാടനം ചെയ്തു. രാജ്യം സ്വാതന്ത്ര്യം നേടിയ 1947 ആഗസ്റ്റ് 15നു ജനിച്ച വ്യക്തിയാണ് ശ്രീ. സ്വതന്ത്രൻ. 

    ചിങ്ങമാസം നവോത്ഥാനമാസമായി ആചരിക്കുന്നതിന്റെ ഭാഗമായി ചിങ്ങത്തിൽ ജനിച്ച സാമൂഹ്യ പരിഷ്കർത്താക്കളുടെ ജന്മദിനം സ്കൂളിൽ ആചരിച്ചു വരുന്നു. ഇതിന്റെ ഭാഗമായാണ് സഹോദരൻ അയ്യപ്പന്റെ ജന്മദിനാചരണവും സംഘടിപ്പിച്ചത്. സഹോദരൻ അയ്യപ്പന്റെ സാമൂഹ്യ പ്രസക്തിയെക്കുറിച്ച് അധ്യാപികമാരായ പി.കെ. പുഷ്പകുമാരി, വി.കെ. റോ
സ്മേരി എന്നിവർ സംസാരിച്ചു.

 


SHARE THIS

CopyLeft:

0 comments: