നെടുമങ്ങാട് മഞ്ച ബോയ്സ് സ്കൂളിൽ ചട്ടമ്പിസ്വാമി ജയന്തി ജീവകാരുണ്യ ദിനമായി ആചരിച്ചു. ചിങ്ങമാസം നവോത്ഥാനമാസമായി ആചരിക്കുന്നതിന്റെ ഭാഗമായി ചിങ്ങമാസത്തിൽ പിറന്ന സാമൂഹ്യപരിഷ്കർത്താക്കളുടെ ജന്മദിനം കൊണ്ടാടുകയാണ് സ്കൂൾ. മുൻ പ്രഥമാധ്യാപിക ലക്ഷി ടീച്ചർ സ്കൂൾ വളപ്പിൽ പേരാൽ തൈ നട്ടുകൊണ്ട് ചട്ടമ്പി സ്വാമിജയന്തി ആചരണം ഉദ്ഘാടനം ചെയ്തു. ചട്ടമ്പി സ്വാമി എഴുതിയ കത്തുകൾ ക്ലാസുകളിൽ വായിച്ചു. ചെറു ജീവികൾക്കു പോലും അദ്ദേഹം നൽകുന്ന പ്രാധാന്യത്തെക്കുറിച്ച് പ്രഥമാധ്യാപിക എ.പ്രേമജ, പി.കെ.പുഷ്പകുമാരി എന്നിവർ സംസാരിച്ചു.
കെ.കേളപ്പൻ, ബ്രഹ്മാനന്ദ ശിവയോഗി എന്നിവരുടെ ജന്മദിനവും ആചരിച്ചു. വിദ്യാലയാങ്കണത്തിൽ കുട്ടികൾ ചേർന്ന് വൃക്ഷത്തൈകൾ നട്ടുകൊണ്ട് ദിനാചരണം നടത്തി.
0 comments: