Friday, December 23, 2022

Monday, December 12, 2022

 SCERT ചോദ്യശേഖരം

SCERT ചോദ്യശേഖരം

 പത്താം ക്ലാസ് പാഠപുസ്തകങ്ങളെ അടിസ്ഥാനമാക്കി എസ്.സി.ഇ.ആർ.ടി പ്രസിദ്ധീകരിച്ച എല്ലാ വിഷയങ്ങളുടെയും ചോദ്യശേഖരം ഈ ലിങ്കുകളിൽ നിന്ന് ഡൗൺലോഡ് ചെയ്യാം


LANGUAGES

1. Malayalam I & II
2. English
3. Hindi

 


MALAYALAM MEDIUM SUBJECTS

1. Mathematics
2. Social Science
3. Physics
4. Chemistry
5. Biology


ENGLISH MEDIUM SUBJECTS


Friday, December 9, 2022

വിദ്യാർത്ഥികളും സംഗീതവും -- ഫ്രൈജി ചർച്ച

വിദ്യാർത്ഥികളും സംഗീതവും -- ഫ്രൈജി ചർച്ച

09/12/2022നു ഫ്രൈഡേ ഗ്രൂപ്പ് സംഘടിപ്പിച്ച ചർച്ചയിൽ വിദ്യാർത്ഥികളും സംഗീതവും എന്ന വിഷയമായിരുന്നു. ഒൻപത് എയിലെ മഹിത് പി.എസ്. വിഷയാവതരണം നടത്തി. എട്ട് ബിയിലെ അഭിനവ് ബി.എസ്. മോഡറേറ്ററായിരുന്നു. കുട്ടികൾക്കൊപ്പം പ്രഥമാദ്ധ്യാപിക രശ്മി ടീച്ചറും കേരള യൂണിവേഴ്സിറ്റി കോളേജ് ഓഫ് എഡ്യൂക്കേഷനിൽ നിന്നുള്ള ട്രെയിനിങ് അദ്ധ്യാപികമാരും ചർച്ചയിൽ പങ്കെടുത്തു.









 

Thursday, December 8, 2022

വിദ്യാർത്ഥികളും സംഗീതവും -- ഫ്രൈജി ചർച്ച

വിദ്യാർത്ഥികളും സംഗീതവും -- ഫ്രൈജി ചർച്ച


 2022 ഡിസംബർ 9നു നടത്തുന്ന ഫ്രൈജി ചർച്ചയിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥി മഹിത് പി.എസ്. വിദ്യാർത്ഥികളും സംഗീതവും എന്ന വിഷയം അവതരിപ്പിക്കും

പാഠ്യപദ്ധതി പരിഷ്കരണ ചർച്ചാപരമ്പര: മാതൃഭൂമി വാർത്ത

പാഠ്യപദ്ധതി പരിഷ്കരണ ചർച്ചാപരമ്പര: മാതൃഭൂമി വാർത്ത

പാഠ്യപദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ട് ഫ്രൈജി ബോയ്സ് സംഘടിപ്പിക്കുന്ന ചർച്ചാപരമ്പരയുടെ വാർത്ത ഇന്നത്തെ മാതൃഭൂമി ദിനപത്രത്തിൽ.

 https://web.archive.org/web/20221208144244/https://newspaper.mathrubhumi.com/thiruvananthapuram/news/thiruvananthapuram-1.8115165

https://newspaper.mathrubhumi.com/thiruvananthapuram/news/thiruvananthapuram-1.8115165

 

 

Monday, December 5, 2022

പ്രേമജ ടീച്ചർക്കു പകരം പ്രഥമാധ്യാപികയായി രശ്മി ടീച്ചർ

പ്രേമജ ടീച്ചർക്കു പകരം പ്രഥമാധ്യാപികയായി രശ്മി ടീച്ചർ


 നമ്മുടെ സ്കൂളിലെ പ്രഥമാധ്യാപികയായിരുന്ന പ്രേമജ ടീച്ചർ വട്ടിയൂർക്കാവ് വി & എച്ച്.എസ്.എസിൽ പ്രഥമാധ്യാപികയായി ചുമതലയേറ്റു. ജി.വി.രാജാ സ്പോർട്സ് സ്കൂളിലെ പ്രഥമാധ്യാപികയായിരുന്ന രശ്മി ടീച്ചറാണ് ഇനി നമ്മുടെ സ്കൂളിലെ പ്രഥമാധ്യാപിക.

വട്ടിയൂർക്കാവ് വി & എച്ച്.എസ്.എസിൽ പ്രഥമാധ്യാപികയായി ചുമതലയേറ്റ പ്രേമജ ടീച്ചർക്കൊപ്പം നമ്മുടെ സ്കൂളിലെ അധ്യാപകരും ജീവനക്കാരും

നമ്മുടെ സ്കൂളിൽ പ്രഥമാധ്യാപികയായി ചുമതലയേറ്റ രശ്മി ടീച്ചർക്കൊപ്പം ജി.വി.രാജാ സ്പോർട്സ് സ്കൂളിലെ അധ്യാപകരും ജീവനക്കാരും

 

Friday, December 2, 2022

പാഠപുസ്തകവും വിദ്യാർത്ഥികളും ചർച്ചാപരമ്പര -(4) രക്ഷാകർത്താക്കളുടെ പങ്ക്

പാഠപുസ്തകവും വിദ്യാർത്ഥികളും ചർച്ചാപരമ്പര -(4) രക്ഷാകർത്താക്കളുടെ പങ്ക്

    നമ്മുടെ വിദ്യാലയത്തിലെ കുട്ടികളുടെ വെള്ളിയാഴ്ചക്കൂട്ടായ്മയായ ഫ്രൈജി ബോയ്സ് "പാഠപുസ്തകവും കുട്ടികളും" എന്ന പേരിൽ സംഘടിപ്പിക്കുന്ന ചർച്ചാപരമ്പരയിൽ ഈ ആഴ്ച 'വിദ്യാഭ്യാസത്തിൽ രക്ഷാകർത്താക്കളുടെ പങ്ക്' എന്ന വിഷയത്തിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥി പി.എസ്.മഹിത്  പ്രബന്ധം അവതരിപ്പിച്ചു. പത്താം ക്ലാസ് വിദ്യാർത്ഥി എം.എ.മിഥുൻ മോഡറേറ്ററായി.  കുട്ടികൾ തന്നെ പ്രബന്ധാവതാരകരായും മോഡറേറ്ററായും സംഘാടകരായുമുള്ള പ്രതിവാര ചർച്ചയിൽ ലിംഗസമത്വം, പരിസ്ഥിതി, കലാവിദ്യാഭ്യാസം, ആരോഗ്യവും കളികളും പാഠപുസ്തകത്തിൽ, വിദ്യാഭ്യാസത്തിൽ രക്ഷാകർത്താക്കളുടെ പങ്ക് തുടങ്ങിയ മേഖലകൾ ചർച്ച ചെയ്തു. പാഠ്യപദ്ധതി പരിഷ്കരണത്തിന്റെയും കേരള പാഠ്യപദ്ധതി ചട്ടക്കൂടിന്റെ രൂപീകരണത്തിന്റെയും ഭാഗമായി പൊതുചർച്ചയ്ക്കു വേണ്ടി വിദ്യാഭ്യാസ വകുപ്പ് നിർദ്ദേശിച്ചിട്ടുള്ള ഫോക്കസ് മേഖലകളെ അടിസ്ഥാനമാക്കിയാണ് ചർച്ചാപരമ്പര നടത്തിവരുന്നത്. പാഠപുസ്തക പരിഷ്കരണവുമായി ബന്ധപ്പെട്ട് കേരളത്തിലെ എല്ലാ സ്കൂളുകളിലും ഒരു പിരിയഡ് കുട്ടികളുടെ ചർച്ച സംഘടിപ്പിക്കണമെന്ന സർക്കാർ നിർദ്ദേശം വിദ്യാർത്ഥികളുടെ കൂട്ടായ്മ തുടർചർച്ചകളാക്കി മാറ്റുകയായിരുന്നു.

     എല്ലാ വെള്ളിയാഴ്ചകളിലെയും ഉച്ച ഇടവേളകൾ കുട്ടിക്കൂട്ടം ചർച്ചകൾക്കായി തെരഞ്ഞെടുത്തു.