Wednesday, July 19, 2023

ഗാന്ധി പാരായണം : കെ.അരവിന്ദാക്ഷൻ

ഗാന്ധി പാരായണം : കെ.അരവിന്ദാക്ഷൻ

ഇവിടെ കേൾക്കാം:



മഞ്ച ഗവ.വി.എച്ച്.എസ്.എസിൽ ഗാന്ധി പാരായണം പരിപാടി തുടങ്ങി. വായിച്ചും കേട്ടും ഗാന്ധിയെ അറിയാനാണ് പരിപാടി സംഘടിപ്പിക്കുന്നത്.  ഗാന്ധിയെ കുട്ടികൾ വായിക്കുന്നതിനൊപ്പം പ്രഗത്ഭ വ്യക്തിത്വങ്ങൾ സ്കൂൾ റേഡിയോയിലൂടെ നടത്തുന്ന പ്രഭാഷണങ്ങൾ കേൾക്കുന്നു. ഒരു മാസം നീണ്ടുനിൽക്കുന്ന പരിപാടിയിൽ എഴുത്തുകാരനും പരിഭാഷകനും ഗാന്ധി അന്വേഷകനുമായ കെ.അരവിന്ദാക്ഷൻ ഹിന്ദ് സ്വരാജിനെക്കുറിച്ച് ആദ്യ പ്രഭാഷണം നടത്തി. പത്താം ക്ലാസ് വിദ്യാർത്ഥി അൻവർ സഹദ് ഹിന്ദ് സ്വരാജിൽ നിന്നുള്ള ഭാഗം വായിച്ച് പരിപാടി ഉദ്ഘാടനം ചെയ്തു. സ്കൂളിലെ വിദ്യാർത്ഥിക്കൂട്ടായ്മയായ ഫ്രൈജി ബോയ്സ്, സ്കൂൾ റേഡിയോയായ റേഡിയോ മഞ്ച, സാമൂഹ്യശാസ്ത്ര ക്ലബ് എന്നിവ ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്.

Thursday, March 30, 2023

ശബ്ദപുസ്തകം: മുഖവുര

ശബ്ദപുസ്തകം: മുഖവുര

റേഡിയോ മഞ്ചയിൽ 2022-23 അധ്യയന വർഷത്തിൽ പ്രക്ഷേപണം ചെയ്ത പരിപാടികളിൽ നിന്ന് തെരഞ്ഞെടുത്ത ചിലത് ഉൾപ്പെടുത്തി 2023 മാർച്ച് 31ന് പ്രകാശനം ചെയ്യുന്ന ശബ്ദപുസ്തകത്തിന്റെ മുഖവുര കേൾക്കാം. അവതരിപ്പിക്കുന്നത് ഹെഡ്മിസ്ട്രസ് കെ.എസ്.രശ്മി.

Monday, March 13, 2023

മുന്നൊരുക്കം: SSLC വിദ്യാർത്ഥികൾക്കുള്ള പരിശീലനം - (ഹിന്ദി ക്ലാസ്) ജാസ്മിൻ ടീച്ചർ

മുന്നൊരുക്കം: SSLC വിദ്യാർത്ഥികൾക്കുള്ള പരിശീലനം - (ഹിന്ദി ക്ലാസ്) ജാസ്മിൻ ടീച്ചർ

 

എസ്.എസ്.എൽ.സി വിദ്യാർത്ഥികൾക്കു വേണ്ടിയുള്ള പ്രത്യേക പരിശീലന പരിപാടിയുടെ ഭാഗമായി റേഡിയോ മഞ്ചയിൽ 2023 മാർച്ച് 13നു പ്രക്ഷേപണം ചെയ്യുന്ന ഹിന്ദി ക്ലാസ്  കേൾക്കാം. അവതരിപ്പിക്കുന്നത്-മണ്ണന്തല ഗവ.ഹൈസ്കൂളിലെ ഹിന്ദി അധ്യാപിക ജാസ്മിൻ ടീച്ചർ.



Monday, March 6, 2023

മുന്നൊരുക്കം: SSLC വിദ്യാർത്ഥികൾക്കുള്ള പരിശീലനക്ലാസ് - (സാമൂഹ്യശാസ്ത്രം) എസ്.ഷൗജമോൻ

മുന്നൊരുക്കം: SSLC വിദ്യാർത്ഥികൾക്കുള്ള പരിശീലനക്ലാസ് - (സാമൂഹ്യശാസ്ത്രം) എസ്.ഷൗജമോൻ

 

എസ്.എസ്.എൽ.സി സാമൂഹ്യശാസ്ത്രം പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങളെക്കുറിച്ച് പാഠപുസ്തക നിർമ്മാണ സമിതി അംഗം എസ്.ഷൗജമോന്റെ ക്ലാസ് കേൾക്കാം. 

അവതരണം- തൊളിക്കോട് ഗവ. ഹയർ സെക്കന്ററി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനി അലീന.

Sunday, March 5, 2023

മുന്നൊരുക്കം: SSLC വിദ്യാർത്ഥികൾക്കുള്ള പരിശീലനക്ലാസ് - (സാമൂഹ്യശാസ്ത്രം) പി.ഉണ്ണികൃഷ്ണൻ

മുന്നൊരുക്കം: SSLC വിദ്യാർത്ഥികൾക്കുള്ള പരിശീലനക്ലാസ് - (സാമൂഹ്യശാസ്ത്രം) പി.ഉണ്ണികൃഷ്ണൻ

മങ്കട ഗവ. ഹൈസ്കൂളിലെ സാമൂഹ്യശാസ്ത്ര അധ്യാപകൻ ശ്രീ. പി.ഉണ്ണികൃഷ്ണന്റെ ക്ലാസ് കേൾക്കാം


 
 

Thursday, February 23, 2023

സാമൂഹ്യശാസ്ത്രം പ്രി മോഡൽ പരീക്ഷ

സാമൂഹ്യശാസ്ത്രം പ്രി മോഡൽ പരീക്ഷ

 2023ലെ എസ്.എസ്.എൽ.സി സാമൂഹ്യശാസ്ത്രം പരീക്ഷയിൽ വരുത്തിയിട്ടുള്ള ക്രമീകരണങ്ങളെ അടിസ്ഥാനമാക്കി ഇന്നു നടത്തിയ പ്രി മോഡൽ പരീക്ഷയുടെ ചോദ്യപ്പേപ്പർ ഡൗൺലോഡ് ചെയ്യാം. ക്ലാസ് തലത്തിൽ നടത്തിയ ചർച്ചകളെയും ക്ലാസ് ടെസ്റ്റുകളെയും തുടർന്ന് ഏതാനും വിദ്യാർത്ഥികൾ ചേർന്ന് സ്കോർ വിതരണത്തെ മുൻ നിർത്തി യൂണിറ്റ് അടിസ്ഥാനത്തിൽ തയ്യാറാക്കിയ ചോദ്യശേഖരത്തിൽ നിന്നുള്ള ചോദ്യങ്ങൾ കൂടി ഉൾപ്പെടുത്തിയാണ് ഈ ചോദ്യപ്പേപ്പർ തയ്യാറാക്കിയിട്ടുള്ളത്. പാഠപുസ്തകത്തിലെ പേജ് നമ്പർ അടിസ്ഥാനമാക്കിയുള്ള ഉത്തരസൂചികയും ഉൾപ്പെടുത്തുന്നു. (file size: 189 kb)

PRE MODEL QP & ANSWER KEY DOWLOAD




Sunday, February 19, 2023

മുന്നൊരുക്കം: SSLC വിദ്യാർത്ഥികൾക്കുള്ള പരിശീലനക്ലാസ് - (സാമൂഹ്യശാസ്ത്രം) മാർഗരറ്റ് ലിനി

മുന്നൊരുക്കം: SSLC വിദ്യാർത്ഥികൾക്കുള്ള പരിശീലനക്ലാസ് - (സാമൂഹ്യശാസ്ത്രം) മാർഗരറ്റ് ലിനി

വെള്ളനാട് ഗവ. വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂളിലെ സാമൂഹ്യശാസ്ത്ര അധ്യാപിക ശ്രീമതി മാർഗരറ്റ് ലിനിയുടെ സാമൂഹ്യശാസ്ത്രം ക്ലാസ് കേൾക്കാം




ഫ്രൈജി ചർച്ച

ഫ്രൈജി ചർച്ച

ഫ്രൈജി പ്രതിവാര ചർച്ചയിൽ ഈ ആഴ്ച മാലിന്യ പ്രശ്നങ്ങൾ ചർച്ച ചെയ്തു. എട്ടാം ക്ലാസിലെ അഭിനവ് ബി.എസ്. വിഷയം അവതരിപ്പിച്ചു. അഖിൽ മോഡറേറ്ററായി. 

Thursday, February 9, 2023

മുന്നൊരുക്കം: SSLC വിദ്യാർത്ഥികൾക്കുള്ള പരിശീലനക്ലാസ് - (ഹിന്ദി ക്ലാസ്- ടിപ്പണി 2) ബീന.ബി.റ്റി.

മുന്നൊരുക്കം: SSLC വിദ്യാർത്ഥികൾക്കുള്ള പരിശീലനക്ലാസ് - (ഹിന്ദി ക്ലാസ്- ടിപ്പണി 2) ബീന.ബി.റ്റി.

 എസ്.എസ്.എൽ.സി വിദ്യാർത്ഥികൾക്കു വേണ്ടിയുള്ള പ്രത്യേക പരിശീലന പരിപാടി- മുന്നൊരുക്കത്തിൽ 2023 ഫെബ്രുവരി 10ന് റേഡിയോ മഞ്ചയിൽ പ്രക്ഷേപണം ചെയ്ത ഹിന്ദി  ക്ലാസ്. ഫെബ്രുവരി 9ന് പ്രക്ഷേപണം ചെയ്ത ക്ലാസിന്റെ തുടർ ഭാഗം. ജി.വി.രാജ സ്പോർട്സ് സ്കൂളിലെ മുൻ ഹിന്ദി അധ്യാപിക  ബി.റ്റി.ബീനടീച്ചറുടെ ക്ലാസ് ഇവിടെ കേൾക്കാം.


 

Wednesday, February 8, 2023

മുന്നൊരുക്കം: SSLC വിദ്യാർത്ഥികൾക്കുള്ള പരിശീലനം - (ഹിന്ദി ക്ലാസ്) ബീന.ബി.റ്റി.

മുന്നൊരുക്കം: SSLC വിദ്യാർത്ഥികൾക്കുള്ള പരിശീലനം - (ഹിന്ദി ക്ലാസ്) ബീന.ബി.റ്റി.

 

എസ്.എസ്.എൽ.സി വിദ്യാർത്ഥികൾക്കു വേണ്ടിയുള്ള പ്രത്യേക പരിശീലന പരിപാടിയുടെ ഭാഗമായി റേഡിയോ മഞ്ചയിൽ 2023 ഫെബ്രുവരി 9ന് പ്രക്ഷേപണം ചെയ്ത ഹിന്ദി ക്ലാസ്. ജി.വി.രാജ സ്പോർട്സ് സ്കൂളിലെ മുൻ ഹിന്ദി അധ്യാപിക ബി.റ്റി.ബീനടീച്ചറുടെ ക്ലാസ് കേൾക്കാം. 

 



മുന്നൊരുക്കം: എസ്.നാരായണൻ നമ്പൂതിരിയുടെ പ്രഭാഷണം പുനഃപ്രക്ഷേപണം

മുന്നൊരുക്കം: എസ്.നാരായണൻ നമ്പൂതിരിയുടെ പ്രഭാഷണം പുനഃപ്രക്ഷേപണം

 
എസ്.എസ്.എൽ.സി വിദ്യാർത്ഥികൾക്കു വേണ്ടിയുള്ള പ്രത്യേക പരിശീലന പരിപാടി- മുന്നൊരുക്കത്തിന്റെ ഭാഗമായി റേഡിയോ മഞ്ചയിൽ ആകാശവാണി മുൻ പ്രോഗ്രാം വിഭാഗം അസിസ്റ്റൻ്റ് ഡയറക്റ്റർ എസ്.നാരായണൻ നമ്പൂതിരി 2023 ജനുവരി 16നു നടത്തിയ പ്രഭാഷണത്തിന്റെ പുനഃപ്രക്ഷേപണം.
 
 

Sunday, February 5, 2023

മുന്നൊരുക്കം: SSLC വിദ്യാർത്ഥികൾക്കുള്ള പരിശീലനം - (ഹിന്ദി ക്ലാസ്) ജാസ്മിൻ.എസ്

മുന്നൊരുക്കം: SSLC വിദ്യാർത്ഥികൾക്കുള്ള പരിശീലനം - (ഹിന്ദി ക്ലാസ്) ജാസ്മിൻ.എസ്

 

എസ്.എസ്.എൽ.സി വിദ്യാർത്ഥികൾക്കു വേണ്ടിയുള്ള പ്രത്യേക പരിശീലന പരിപാടിയുടെ ഭാഗമായി റേഡിയോ മഞ്ചയിൽ 2023 ഫെബ്രുവരി 6ന് പ്രക്ഷേപണം ചെയ്യുന്ന ഹിന്ദി ക്ലാസ്. മണ്ണന്തല ഗവ.ഹൈസ്കൂളിലെ ഹിന്ദി അധ്യാപിക ജാസ്മിൻ ടീച്ചറുടെ ക്ലാസ് കേൾക്കാം.

 


Friday, February 3, 2023

മുന്നൊരുക്കം: SSLC വിദ്യാർത്ഥികൾക്കുള്ള പരിശീലന ക്ലാസ് - (രസതന്ത്രം) സുജ.ഡി

മുന്നൊരുക്കം: SSLC വിദ്യാർത്ഥികൾക്കുള്ള പരിശീലന ക്ലാസ് - (രസതന്ത്രം) സുജ.ഡി

 

എസ്.എസ്.എൽ.സി വിദ്യാർത്ഥികൾക്കു വേണ്ടിയുള്ള പ്രത്യേക പരിശീലന പരിപാടിയുടെ ഭാഗമായി റേഡിയോ മഞ്ചയിൽ 2023 ഫെബ്രുവരി 2ന് പ്രക്ഷേപണം ചെയ്ത കെമിസ്ട്രി ക്ലാസ്.കരിപ്പൂര് ഗവ.ഹൈസ്കൂളിലെ രസതന്ത്ര അധ്യാപിക സുജ ടീച്ചറുടെ ക്ലാസ് കേൾക്കാം. 



 

മുന്നൊരുക്കം: SSLC വിദ്യാർത്ഥികൾക്കുള്ള പരിശീലന ക്ലാസ്-(ഇംഗ്ലീഷ്-3)ലിഷ താപസ്

മുന്നൊരുക്കം: SSLC വിദ്യാർത്ഥികൾക്കുള്ള പരിശീലന ക്ലാസ്-(ഇംഗ്ലീഷ്-3)ലിഷ താപസ്


2023 ഫെബ്രുവരി 1 ബുധനാഴ്ച . എസ്.എസ്.എൽ.സി വിദ്യാർത്ഥികൾക്കു വേണ്ടിയുള്ള പ്രത്യേക പരിശീലന പരിപാടി- മുന്നൊരുക്കം. ജി.വിരാജാ സ്പോർട്സ് സ്കൂളിലെ ഇംഗ്ലീഷ് അധ്യാപിക ലിഷ താപസ് അവതരിപ്പിച്ച ക്ലാസ് റേഡിയോ മഞ്ചയിൽ കേൾക്കാം. 

 


 

മുന്നൊരുക്കം: SSLC വിദ്യാർത്ഥികൾക്കുള്ള പരിശീലന ക്ലാസ്-(ബയോളജി ക്ലാസ്-2)

മുന്നൊരുക്കം: SSLC വിദ്യാർത്ഥികൾക്കുള്ള പരിശീലന ക്ലാസ്-(ബയോളജി ക്ലാസ്-2)

 

 എസ്.എസ്.എൽ.സി വിദ്യാർത്ഥികൾക്കു വേണ്ടിയുള്ള പ്രത്യേക പരിശീലന പരിപാടിയുടെ ഭാഗമായി റേഡിയോ മഞ്ചയിൽ 2023 ജനുവരി 31ന് പ്രക്ഷേപണം ചെയ്ത ബയോളജി ക്ലാസ്. ജി.വി.രാജ സ്പോർട്സ് സ്കൂളിലെ ബയോളജി അധ്യാപിക സുജിത എസ് നായരുടെ ക്ലാസ് കേൾക്കാം.