Monday, August 29, 2022

അയ്യങ്കാളി ജയന്തി ആചരിച്ചു

അയ്യങ്കാളി ജയന്തി ആചരിച്ചു

മഞ്ച ബോയ്സ് സ്കൂളിൽ നവോത്ഥാന മാസാചരണത്തിന്റെ ഭാഗമായി അയ്യങ്കാളി ജയന്തി ആചരിച്ചു. സ്കൂളിൽ നിന്നുള്ള റേഡിയോ മഞ്ചയിൽ മാസാചരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പ്രക്ഷേപണം നടത്തി. അയ്യങ്കാളിയുടെ പേരിൽ രേഷ്മാരാജ് തൈ നട്ടു. വിദ്യാർത്ഥികളും തൈകൾ നട്ടു. സാമൂഹ്യപരിഷ്കർത്താക്കളിൽ ഒട്ടനവധിപേർ ജനിച്ച ചിങ്ങമാസം ഇക്കൊല്ലം മുതൽ നവോത്ഥാനമാസമായിട്ട് മഞ്ച സ്കൂളിൽ ആചരിച്ചുവരുന്നു. ഇതിന്റെ ഭാഗമായി സഹോദരൻ അയ്യപ്പൻ,ചട്ടമ്പി സ്വാമി,കെ.കേളപ്പൻ, ബ്രഹ്മാനന്ദ ശിവയോഗി എന്നിവരുടെ ജന്മദിനങ്ങളും സ്കൂളിൽ ആചരിച്ചിരുന്നു. 

Friday, August 26, 2022

 ചട്ടമ്പിസ്വാമി ജയന്തി

ചട്ടമ്പിസ്വാമി ജയന്തി

 നെടുമങ്ങാട് മഞ്ച ബോയ്സ് സ്കൂളിൽ ചട്ടമ്പിസ്വാമി ജയന്തി ജീവകാരുണ്യ ദിനമായി ആചരിച്ചു. ചിങ്ങമാസം നവോത്ഥാനമാസമായി ആചരിക്കുന്നതിന്റെ ഭാഗമായി ചിങ്ങമാസത്തിൽ പിറന്ന സാമൂഹ്യപരിഷ്കർത്താക്കളുടെ ജന്മദിനം കൊണ്ടാടുകയാണ് സ്കൂൾ. മുൻ പ്രഥമാധ്യാപിക ലക്ഷി ടീച്ചർ സ്കൂൾ വളപ്പിൽ പേരാൽ തൈ നട്ടുകൊണ്ട് ചട്ടമ്പി സ്വാമിജയന്തി ആചരണം ഉദ്ഘാടനം ചെയ്തു. ചട്ടമ്പി സ്വാമി എഴുതിയ കത്തുകൾ ക്ലാസുകളിൽ വായിച്ചു. ചെറു ജീവികൾക്കു പോലും അദ്ദേഹം നൽകുന്ന പ്രാധാന്യത്തെക്കുറിച്ച് പ്രഥമാധ്യാപിക എ.പ്രേമജ, പി.കെ.പുഷ്പകുമാരി എന്നിവർ സംസാരിച്ചു.

കെ.കേളപ്പൻ, ബ്രഹ്മാനന്ദ ശിവയോഗി എന്നിവരുടെ ജന്മദിനവും ആചരിച്ചു. വിദ്യാലയാങ്കണത്തിൽ കുട്ടികൾ ചേർന്ന് വൃക്ഷത്തൈകൾ നട്ടുകൊണ്ട് ദിനാചരണം നടത്തി.

Tuesday, August 23, 2022

സഹോദരൻ അയ്യപ്പന്റെ ജന്മദിനം ആചരിച്ചു

സഹോദരൻ അയ്യപ്പന്റെ ജന്മദിനം ആചരിച്ചു

    നെടുമങ്ങാട് മഞ്ച ബോയ്സ് സ്കൂളിൽ സഹോദരൻ അയ്യപ്പൻ ജയന്തി ആചരിച്ചു. എട്ടാം ക്ലാസ് വിദ്യാർത്ഥി അഭിനവിന്റെ മുത്തച്ഛൻ എൻ. സ്വതന്ത്രൻ വിദ്യാലയാങ്കണത്തിൽ കിളിമരം നട്ടുകൊണ്ട് ദിനാചരണം ഉദ്ഘാടനം ചെയ്തു. രാജ്യം സ്വാതന്ത്ര്യം നേടിയ 1947 ആഗസ്റ്റ് 15നു ജനിച്ച വ്യക്തിയാണ് ശ്രീ. സ്വതന്ത്രൻ. 

    ചിങ്ങമാസം നവോത്ഥാനമാസമായി ആചരിക്കുന്നതിന്റെ ഭാഗമായി ചിങ്ങത്തിൽ ജനിച്ച സാമൂഹ്യ പരിഷ്കർത്താക്കളുടെ ജന്മദിനം സ്കൂളിൽ ആചരിച്ചു വരുന്നു. ഇതിന്റെ ഭാഗമായാണ് സഹോദരൻ അയ്യപ്പന്റെ ജന്മദിനാചരണവും സംഘടിപ്പിച്ചത്. സഹോദരൻ അയ്യപ്പന്റെ സാമൂഹ്യ പ്രസക്തിയെക്കുറിച്ച് അധ്യാപികമാരായ പി.കെ. പുഷ്പകുമാരി, വി.കെ. റോ
സ്മേരി എന്നിവർ സംസാരിച്ചു.

Friday, August 19, 2022

പാർവതി ബാവുൽ പാടുന്നു: റേഡിയോ മഞ്ചയിൽ കേൾക്കാം

പാർവതി ബാവുൽ പാടുന്നു: റേഡിയോ മഞ്ചയിൽ കേൾക്കാം

 ചിങ്ങമാസം നവോത്ഥാന മാസമായി ആചരിക്കുന്നതിന്റെ ഭാഗമായി 1198 ചിങ്ങം 1ന് (2022 ആഗസ്റ്റ് 17) പ്രശസ്ത ബാവുൽ കലാകാരി പർവതി ബാവുലും പാവക്കഥകളി കലാകാരൻ രവി ഗോപാലൻ നായരും ചേർന്ന് നമ്മുടെ വിദ്യാലയാങ്കണത്തിൽ ഇലഞ്ഞിത്തൈ നട്ടു. ഉദ്ഘാടന വേളയിലെ പാർവതിയുടെയും രവിയുടെയും സംസാരവും പാർവതി ബാവുലിന്റെ പാട്ടുകളുമാണ് റേഡിയോ മഞ്ചയുടെ ഈ ലക്കത്തിലുള്ളത്. ഇംഗ്ലീഷ് അധ്യാപിക രേഷ്മയാണ് റേഡിയോ മഞ്ചയുടെ ഈ ലക്കത്തിലെ അവതാരക. ഇതിലെ മലയാള ഗാനം മഞ്ച ബോയസ് സ്കൂളിലെ കുട്ടികൾക്കായി പാർവതി ബാവുൽ പ്രത്യേകം ചിട്ടപ്പെടുത്തിയതാണ്. 

 ഇവിടെ കേൾക്കാം

നവോത്ഥാന മാസാചരണം: ഉദ്ഘാടനം -റേഡിയോ മഞ്ചയിൽ

Thursday, August 18, 2022

റേഡിയോ മഞ്ച: ഉദ്ഘാടനം

റേഡിയോ മഞ്ച: ഉദ്ഘാടനം

 2022 ആഗസ്റ്റ് 15നു് മഞ്ച ബോയ്സ് സ്കൂളിൽ റേഡിയോ മഞ്ചയുടെ ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് ചലച്ചിത്ര സംവിധായകനും നാടകപ്രവർത്തകനുമായ സന്തോഷ് സൗപർണ്ണിക സംസാരിച്ചത്.

  കേൾക്കുന്നതിന് പ്ലേ ബട്ടണിൽ അമർത്തുക  

വിദ്യാലയാങ്കണത്തിലെ ഇലഞ്ഞിമരം

വിദ്യാലയാങ്കണത്തിലെ ഇലഞ്ഞിമരം

സാമൂഹ്യ പരിഷ്കർത്താക്കളായ സഹോദരൻ അയ്യപ്പൻ, ചട്ടമ്പി സ്വാമികൾ, അയ്യങ്കാളി, ശ്രീനാരായണ ഗുരു, ടി.കെ.മാധവൻ,ബ്രഹ്മാനന്ദ ശിവയോഗി,കെ.കേളപ്പൻ,കെ.പി.കേശവമേനോൻ എന്നിവർ ജനിച്ച ചിങ്ങമാസത്തെ നവോത്ഥാന മാസമായി ആചരിക്കുന്നതിന്റെ ഭാഗമായി മഞ്ച ബോയ്സ് സ്കൂൾ മുറ്റത്ത് പാർവതി ബാവുലും രവി ഗോപാലൻ നായരും ചേർന്ന് ഇലഞ്ഞി മരത്തൈ നടുന്നു

 നവോത്ഥാന മാസം

നവോത്ഥാന മാസം

മഞ്ച ബോയ്സ് സ്കൂളിൽ നവോത്ഥാന മാസാചരണത്തിനു തുടക്കമായി. മാസാചരണം പ്രശസ്ത ബാവുൽ കലാകാരി പാർവതി ബാവുലും പാവക്കഥകളി കലാകാരൻ രവി ഗോപാലൻ നായരും ചേർന്ന് ഉദ്ഘാടനം ചെയ്തു. വിദ്യാലയാങ്കണത്തിൽ ഇലഞ്ഞിമരത്തൈ നട്ടുകൊണ്ടാണ് മാസാചരണം ഉദ്ഘാടനം ചെയ്തത്. ഇലഞ്ഞിക്ക് ബങ്കാളി ഭാഷയിൽ'ബൊകുൽ' എന്ന് പറയുമെന്ന് പാർവതി ബാവുൽ കുട്ടികളോടു പറഞ്ഞു. 

രവി ഗോപാലൻ നായർ സംസാരിക്കുന്നു
പാർവതി ബാവുൽ സംസാരിക്കുന്നു

 പാർവതി ബാവുൽ കുട്ടികൾക്കു വേണ്ടി ബാവുൽ ഗീതം ആലപിച്ചു. മലയാളത്തിൽ ചിട്ടപ്പെടുത്തി അവതരിപ്പിച്ച ഗാനം പാർവതി ബാവുലിനൊപ്പം കുട്ടികളും ഏറ്റുപാടി. 

പാർവതി ബാവുൽ പാടുന്നു

 സാമൂഹ്യ പരിഷ്കർത്താക്കളായ സഹോദരൻ അയ്യപ്പൻ, ചട്ടമ്പി സ്വാമികൾ, അയ്യങ്കാളി, ശ്രീനാരായണ ഗുരു, ടി.കെ.മാധവൻ,ബ്രഹ്മാനന്ദ ശിവയോഗി,കെ.കേളപ്പൻ,കെ.പി.കേശവമേനോൻ എന്നിവർ ജനിച്ച ചിങ്ങമാസത്തെ നവോത്ഥാന മാസമായാണ് മഞ്ച സ്കൂളിൽ ആചരിക്കുന്നത്. മാസാചരണത്തിന്റെ പ്രസക്തിയെക്കുറിച്ച് എം.എൻ.കാരശ്ശേരിയുടെ പ്രഭാഷണംറേഡിയോ മഞ്ചയിൽ പ്രക്ഷേപണം ചെയ്തു.
  പി.ടി.എ പ്രസിഡന്റ് ഉദയകുമാർ അധ്യക്ഷനായ യോഗത്തിൽ പാർവതി ബാവുലിനെ പ്രിസിപ്പൽ ഗീതയും സ്കൂളിലെ പൂർവവിദ്യാർത്ഥി കൂടിയായ രവിഗോപാലൻ നായരെ ഹെഡ്മിസ്ട്രസ് പ്രേമജയും ആദരിച്ചു. കൃഷ്ണഗന്ധ, പ്രഭു എന്നിവരും യോഗത്തിൽ പങ്കെടുത്തു.

=======================================================

മാസാചരണം റേഡിയോ മഞ്ചയിൽ പ്രക്ഷേപണം ചെയ്തതിന്റെ പോഡ്കാസ്റ്റ് ലിങ്ക്:

Wednesday, August 17, 2022

നവോത്ഥാന മാസാചരണം: റേഡിയോ മഞ്ചയിൽ

നവോത്ഥാന മാസാചരണം: റേഡിയോ മഞ്ചയിൽ

ഇന്ന് 1198 ചിങ്ങം 1. മഞ്ച സ്കൂൾ ചിങ്ങമാസത്തെ നവോത്ഥാന മാസമായി ആചരിക്കുന്നതിന്റെ ഭാഗമായി ഇന്നത്തെ പ്രത്യേക പ്രക്ഷേപണത്തിൽ
1. നവോത്ഥാന മാസാചരണത്തിന്റെ ഉദ്ഘാടന വേദിയിൽ പ്രശസ്ത ബാവുൽ ഗായിക പാർവതി ബാവുൽ പാടിയ ഗാനം
2. നവോത്ഥാന മാസാചരണത്തെക്കുറിച്ച് എം.എൻ. കാരശ്ശേരിയുടെ പ്രഭാഷണം

     കേൾക്കുന്നതിന് പ്ലേ ബട്ടണിൽ അമർത്തുക    
 
നവോത്ഥാന മാസാചരണത്തിന്റെ ഭാഗമായി
പാർവതി ബാവുലിനും രവി ഗോപാലൻ നായർക്കും സ്കൂളിന്റെ ആദരം

 നവോത്ഥാന മാസാചരണം റേഡിയോ മഞ്ചയിൽ

Tuesday, August 16, 2022

ഇലക്കറി

ഇലക്കറി

ഇലക്കറി മലക്കറി പദ്ധതിയുടെ രണ്ടാം ഘട്ടം
ഷാജി സാറും പി.ടി.എ പ്രസിഡന്റ് കെ.എസ്.ഉദയകുമാറും ചീരച്ചേമ്പ് നടുന്നു 

Monday, August 15, 2022

റേഡിയോ മഞ്ച - ആദ്യ പ്രക്ഷേപണം 2022 ആഗസ്റ്റ്  15

റേഡിയോ മഞ്ച - ആദ്യ പ്രക്ഷേപണം 2022 ആഗസ്റ്റ്  15

 സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികത്തിൽ അഭിമാനപൂർവം നിങ്ങളുടെ മുന്നിൽ റേഡിയോ മഞ്ചയെ അവതരിപ്പിക്കുന്നു. 25 മിനിട്ട് 24 സെക്കന്റ് ദൈർഘ്യമുള്ള ആദ്യ പ്രക്ഷേപണത്തിൽ പ്രസിദ്ധ റൊമെനിയൻ സംഗീതജ്ഞൻ ഗ്യോർഗ് സാംഫീറിന്റെ 'ദ ലോൺലി ഷെപ്പേർഡി'ൽ നിന്നുള്ള ഭാഗം കേൾക്കാം. ചലച്ചിത്ര ഛായാഗ്രാഹകനും സംവിധായകനുമായ വേണു, കാവാലം ശ്രീകുമാർ, ആകാശവാണിയിലെ റേഡിയോ അമ്മാവനായിരുന്ന ചന്ദ്രസേനൻ, GSLV പ്രോജക്ട് ഡയറക്ടർ എൻ.പി.ഗിരി, തൊളിക്കോട് സ്കൂളിലെ വിദ്യാർത്ഥിനിയും കവിയുമായ നൂറ ഫാത്തിമ എന്നിവരുടെ വാക്കുകൾ കേൾക്കാം. ക്യാപ്റ്റൻ ലക്ഷ്മിയുടെ ശബ്ദത്തിൽ ഇന്ത്യൻ നാഷണൽ ആർമിയുടെ ഗീതം കേൾക്കാം. 

എട്ടാം ക്ലാസ് വിദ്യാർത്ഥികളായ അഭിനവും വൈഷ്ണവുമാണ് ആദ്യ പ്രക്ഷേപണം അവതരിപ്പിക്കുന്നത്. 

കേൾക്കുന്നതിന് പ്ലേ ബട്ടണിൽ അമർത്തുക    
 
Sunday, August 14, 2022

Wednesday, August 10, 2022

ഞറുങ്ങണം

ഞറുങ്ങണം

നമ്മുടെ നാട്ടിൽ വ്യാപകമായി കണ്ടുവന്നിരുന്ന പുല്ലിനമാണ് ഞറുങ്ങണം.
പശ്ചിമഘട്ടത്തോട് ചേർന്നുള്ള ഭാഗങ്ങളിൽ ധാരാളമായി ഉണ്ടായിരുന്ന ഈ പുല്ലിനം ഇപ്പോൾ കാണാനേയില്ല. എന്നാൽ ഇന്ന് സ്കൂൾ സന്ദർശിച്ച ഒരാൾ ഈ പുല്ല് നമ്മുടെ സ്കൂളിനു സമ്മാനിച്ചു. ഇന്നലെ രാവിലെ കർണ്ണാടകത്തിലെ ഉഡുപ്പി ജില്ലയിലുള്ള വനഭാഗങ്ങളിൽ നിന്നാണ് ഈ പുല്ലിനം ശേഖരിച്ചത്. ഇന്ന് ഉച്ചയോടെ അത് ഇവിടെ എത്തിച്ചു തന്നു.
വിദ്യാർത്ഥികളും ബി.എഡ്.ട്രെയിനി അധ്യാപകരും ചേർന്ന് സ്കൂൾ വളപ്പിൽ പുല്ലു നട്ടു.

വളരെ ദൂരം സഞ്ചരിച്ച് ഞങ്ങൾക്ക് ഈ പുല്ലിനം കൊണ്ടു തന്ന ശ്രീമതി സുമയ്ക്ക് നന്ദി.